#Drug | തലശേരി പുതിയ ബസ് സ്റ്റാന്റിൽ ഒളിച്ചു സുക്ഷിച്ച കൃത്രിമ ലഹരി, പുകയിലക്കൂട്ടുകൾ എന്നിവ പിടികൂടി.

#Drug  |  തലശേരി പുതിയ ബസ് സ്റ്റാന്റിൽ ഒളിച്ചു സുക്ഷിച്ച കൃത്രിമ ലഹരി, പുകയിലക്കൂട്ടുകൾ എന്നിവ പിടികൂടി.
Sep 18, 2023 04:36 PM | By Rajina Sandeep

തലശേരി:(www.panoornews.in)  തലശേരി പുതിയ ബസ് സ്റ്റാന്റിൽ ഒളിച്ചു സുക്ഷിച്ച കൃത്രിമ ലഹരി, പുകയിലക്കൂട്ടുകൾ എന്നിവ പിടികൂടി. സ്ഥിരം ഉപ യോഗക്കാർക്ക്  കൈമാറാനായി പുതിയ ബസ് സ്റ്റാന്റിലെ കച്ചവട സ്ഥാപനങ്ങൾക്കരികെ രഹസ്യമായി സൂക്ഷിച്ച കൃത്രിമ ലഹരി ക്കൂട്ടുകളും നിരോധിത പുകയില ഉൽപന്നങ്ങളുമാണ് പിടികൂടിയത്.

ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നഗര സഭ ആരോഗ്യ വിഭാഗമാണ് ഇവ പിടിച്ചെടുത്തത്. പാൻ പരാഗ്, ഹൻസ്, മാവൂ, ചാർ സൗ ബീസ് തുടങ്ങിയ പുകയില ഉൽപന്നങ്ങൾക്കൊപ്പം ഹൻസ്, പാൻ പരാഗ്, തുടങ്ങിയ പുകയില ഉൽപന്നങ്ങളിൽ കൊട്ടടക്കാ പൊടിയും ചുണ്ണാമ്പും കുഴച്ചുണ്ടാക്കിയ നാടൻ കൃത്രിമ ലഹരി ക്കൂട്ടുമാണ് കണ്ടെടുത്തത്.

ഒരു ടീ സ്പൂൺ അളവിൽ ഇത് നുണഞ്ഞാൽ മണിക്കൂറുകൾ നീളുന്ന ലഹരിയിലാറാടാനാവുന്നതിനാൽ ഇതിന് ആവശ്യക്കാർ ഏറെയാണ്. ഉത്തരേന്ത്യൻ യുവാക്കളിൽ ചിലർ കൃത്രിമക്കൂട്ടുകൾ നിർമ്മിക്കുന്നതിൽ വിദഗ്ദന്മാരാണ്.

ബസ്, ഓട്ടോ ഡ്രൈവർമാരിൽ ചിലരാണ് ഉപഭോക്താക്കളിൽ കൂടുതൽ. ഇവരെ ലഹരി വിൽപനക്കാർക്കറിയാം. പാത്തും പതുങ്ങിയും ഇവരുടെ വാഹനങ്ങൾക്കരികെ എത്തുന്ന വിൽപനക്കാർ കടലാസിൽ പൊതിഞ്ഞ് ഭദ്രമാക്കിയ കൃത്രിമ ലഹരി കൈമാറും. ഇതിന്റെ പണമിടപാടുകൾ ഗൂഗിൾ പേ വഴിയാണ് നടത്തുന്നത്.

പുതിയ ബസ് സ്റ്റാന്റിൽ  ട്രാഫിക് ഡ്യൂട്ടിയിലുണ്ടായ എ.എസ്.ഐ, പി.ബിജു, സുവൻ, എന്നിവരാണ് ലഹരിവസ്തുക്കൾ സൂക്ഷിച്ചതായി കണ്ടത്. ഇവർ വിവരം നൽകിയതിനെ തുടർന്ന്, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ കെ.കെ.കുഞ്ഞിക്കണ്ണന്റെ  നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത് സൂക്ഷിച്ചവരെ പിടികൂടാനായിട്ടില്ല. അന്വേഷണം നടക്കുകയാണ്.

#Drug and# tobacco# stashed #hidden in# Thalassery new# bus# stand #seized.

Next TV

Related Stories
വടകരയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

May 12, 2025 05:41 PM

വടകരയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

വടകരയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
കണ്ണിൽ ചോരയില്ലാത്ത നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ് : പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

May 12, 2025 03:00 PM

കണ്ണിൽ ചോരയില്ലാത്ത നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ് : പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

കണ്ണിൽ ചോരയില്ലാത്ത നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ് : പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി...

Read More >>
മൊകേരി വോളി ; മെഗാഫൈനൽ നാളെ

May 12, 2025 01:29 PM

മൊകേരി വോളി ; മെഗാഫൈനൽ നാളെ

മൊകേരി പ്രവാസി കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലമായി നടന്നു വരുന്ന വോളിബോൾ ടൂർണ്ണമെൻ്റ് നാളെ...

Read More >>
മദ്യലഹരിയിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ ഓടിച്ച കാർ രണ്ടു വാഹനങ്ങളിലിടിച്ചു ; കേസെടുത്ത് പനമരം പൊലീസ്

May 12, 2025 12:56 PM

മദ്യലഹരിയിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ ഓടിച്ച കാർ രണ്ടു വാഹനങ്ങളിലിടിച്ചു ; കേസെടുത്ത് പനമരം പൊലീസ്

മദ്യലഹരിയിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ ഓടിച്ച കാർ രണ്ടു വാഹനങ്ങളിലിടിച്ചു ; കേസെടുത്ത് പനമരം...

Read More >>
മദ്യപിക്കുമ്പോൾ വെള്ളം എടുത്ത് നൽകാത്തതിന് ആറ് വയസുകാരനെ അടിച്ചുകൊന്ന് അച്ഛൻ ; അറസ്റ്റ്

May 12, 2025 11:56 AM

മദ്യപിക്കുമ്പോൾ വെള്ളം എടുത്ത് നൽകാത്തതിന് ആറ് വയസുകാരനെ അടിച്ചുകൊന്ന് അച്ഛൻ ; അറസ്റ്റ്

മദ്യപിക്കുമ്പോൾ വെള്ളം എടുത്ത് നൽകാത്തതിന് ആറ് വയസുകാരനെ അടിച്ചുകൊന്ന് അച്ഛൻ ;...

Read More >>
Top Stories