കുറ്റ്യാടി:(www.panoornews.in) കുറ്റ്യാടി മൊകേരി സ്വദേശിയായ അധ്യാപകന്റെ പേരിൽ വ്യാജപരാതി നൽകി പോക്സോ ക്കേസിൽ കുടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നാല് ആളുകളുടെ പേരിൽ കേസെടുത്തു.

കണ്ണൂർ കടമ്പൂർ സ്കൂളിലെ സാമൂഹികശാസ്ത്രം അധ്യാപകനായ പി.ജി. സുധിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിലാണ് കുട്ടിയുടെ അമ്മ, കടമ്പൂർ സ്കൂളിലെ പ്രധാനാധ്യാപകൻ സുധാകരൻ മഠത്തിൽ, അധ്യാപകനായ പി.എം. സജി, പി.ടി.എ. പ്രസിഡന്റ് കെ. രഞ്ജിത്ത് എന്നിവ രുടെ പേരിലാണ് കേസെടുത്തത്.
കഴിഞ്ഞവർഷമാണ് അധ്യാ പകനുനേരേ സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ അമ്മ വ്യാജപരാതി നൽകിയത്. പരാതി പ്രകാരം അധ്യാപകന്റെ പേരിൽ എടക്കാട് പോലീസ് പോക്സോ കേസെടുത്തു. ലൈംഗിക ഉദ്ദേശ്യത്തോടെ അധ്യാപകനിൽനിന്നും പെരുമാറ്റം ഉണ്ടായെന്നായിരുന്നു പരാതി. തുടർന്ന് അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു.
എന്നാൽ എടക്കാട് പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. അധ്യാപകനെ പുറത്താക്കാൻ സ്കൂൾ മാനേജ്മെന്റിന്റെ നിർദേശപ്രകാരം കുട്ടിയുടെ അമ്മ വ്യാജ പരാതി നൽകുകയായിരുന്നുവെന്നാണ് വ്യക്തമായത്.
ഇതോടെയാണ് അധ്യാപകനെ കള്ളക്കേസിൽ കുടുക്കിയതിന് നാലു പേർക്കെതിരെ കേസെടുത്തത്. സത്യം തെളിഞ്ഞെങ്കിലും അധ്യാപക ന്റെ സസ്പെൻഷൻ ഇതുവരെ പിൻവലിച്ചിട്ടില്ല.
In #Kannur, #Edakkad police foiled an# attempt to trap a #teacher in a fake# POCSO case#Case against #four #persons #including# headmaster and #PTA president