Aug 4, 2023 11:01 PM

പാനൂർ :(www.panoornews.in)  മേനപ്രം - പൂക്കോം റോഡിൽ ഇൻർലോക്ക് പ്രവൃത്തി ,നാളെ മുതൽ ഒരാഴ്ച രാത്രി വാഹന ഗതാഗതം നിരോധിച്ചു. മേനപ്രം - പൂക്കോം റോഡില്‍ താഴെ പൂക്കോം ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ആഗസ്റ്റ് അഞ്ച് ശനി മുതല്‍ ആഗസ്റ്റ് 11 വരെ രാത്രി എട്ട് മുതല്‍ രാവിലെ ആറ് മണി വരെ പൂര്‍ണ്ണമായും നിരോധിച്ചു.

കുഞ്ഞിപ്പള്ളി വഴി കൂത്തുപറമ്പ് പോകുന്ന വാഹനങ്ങള്‍ എലാങ്കോട് - കടവത്തൂര്‍ - കീഴ്മാടം - മേക്കുന്ന് വഴിയും കൂത്തുപറമ്പ് - കുഞ്ഞിപ്പള്ളി പോകുന്ന വാഹനങ്ങള്‍ തിരിച്ചും പോകേണ്ടതാണെന്നും പന്ന്യന്നൂര്‍ - പൂക്കോം വഴി പാനൂര്‍ പോകുന്ന വാഹനങ്ങള്‍ അരയാക്കൂല്‍ വഴിയും പാനൂര്‍ - പന്ന്യന്നൂര്‍ പോകുന്ന വാഹനങ്ങള്‍ തിരിച്ചും പോകേണ്ടതാണെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

#Interlock work on #Menapram-Pookom# road Vehicular #traffic has been# banned for a week from# tomorrow.

Next TV

Top Stories










News Roundup