പാനൂർ:(www.panoornews.in) പ്രേക്ഷക സമ്മതി പാനൂർ സിനിമ വീണ്ടും പ്രദർശനത്തിനെത്തുന്നു. ആഗസ്റ്റ് 4,5,6 തിയ്യതികളിൽ പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിമുതൽ രാത്രി 9മണി വരെ ഒരു മണിക്കൂർ ഇടവിട്ടാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.



സംവിധായകൻ വി.ജെ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഡി വൈ എസ് പി വി വി ബെന്നിയാണ് കേന്ദ്ര കഥാപാത്രം. പാനൂരിൻ്റെ രാഷ്ട്രീയ സാഹചര്യം ഇഴകീറി പരിശോധിക്കുന്ന സിനിമ കഴിഞ്ഞ മാസം സുമംഗലിയിൽ പ്രദർശിപ്പിച്ചിരുന്നു.
നല്ല പ്രതികരണമാണ് സിനിമക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. പലരും സിനിമ വീണ്ടും പ്രദർശിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. പാനൂരും, പരിസരത്തുമുള്ള നൂറോളം കലാകാരന്മാരും സിനിമയുടെ ഭാഗമായി.
#Audience #request #'Panoor' again in #Panoor..!
