Featured

#wildboar |ചമ്പാട്ടുകാരെ വിറപ്പിച്ച കാട്ടുപന്നി കിണറ്റിൽ വീണ് ചത്തു.

Panoor Special |
Jul 26, 2023 01:09 PM

ചമ്പാട് :(www.panoornews.in)  ചമ്പാട്ടുകാരെ വിറപ്പിച്ച കാട്ടുപന്നി കിണറ്റിൽ വീണ് ചത്തു.  കഴിഞ്ഞ കുറച്ച് ദിവസമായി ചമ്പാട് മേഖലയിൽ കാർഷിക വിളകൾ നശിപ്പിക്കുകയും, നാട്ടുകാരെ ഭീതിയിലാഴ്ത്തുകയും ചെയ്ത കാട്ടുപന്നി കിണറ്റിൽ വീണ് ചത്തു. മീത്തലെ ചമ്പാട് കെ സി കെ റോഡിൽ ഷക്കീറിൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടു കിണറ്റിലാണ് കാട്ടുപന്നി വീണ് ചത്തത്.

തുടർന്ന് വനം വകുപ്പിൽ വിവരമറിയിച്ചു. കെ.ഷാജി, ടി.കെ പ്രകാശൻ എന്നിവർ കിണറ്റിൽ നിന്ന് കാട്ടുപന്നിയെ ഏറെ പ്രയാസപ്പെട്ട് കയറ്റി. മുൻ പഞ്ചായത്ത് പ്രസി.ടി.ഹരിദാസ്, വാർഡംഗം ഹഫ്സത്ത് ഇടവലത്ത്, നസീർ ഇടവലത്ത്, ടി.കെ ഫൈസൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സംസ്കരിച്ചു

The# wildboar that #shook the #Champat people #fell into the well and #died.

Next TV

Top Stories