Jul 25, 2023 03:15 PM

പാനൂർ   : (www.panoornews.in)  പുതുചേരി വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ബെസ്റ്റ് ചൈൽഡ് അവാർഡിന് അർഹയായി പാനൂർ വള്ളങ്ങാട്ടെ നിതാലിയ സുനീഷ്. പുതുച്ചേരിയുടെ വിവിധ പ്രദേശങ്ങളിലെ കലാ നൃത്ത വിഭാഗത്തിലെ 35 വിദ്യാർത്ഥികളെ പിന്തള്ളിയാണ് നിതാലിയ മികച്ച വിദ്യാർത്ഥിയായത്.

ചാലക്കര എക്സൽ പബ്ലിക് സ്കൂളിലെ പത്താംതരം വിദ്യാർത്ഥിനിയായ നിതാലിയ പെർഫോമിങ് ആർട്ട് ഡാൻസ് വിഭാഗത്തിലാണ് അവാർഡ് സ്വന്തമാക്കിയത്. 5000 രൂപയും, പ്രശസ്തി പത്രവും അടങ്ങിയ പുരസ്ക്കാരം പുതുച്ചേരി കാമരാജർ മണിമണ്ഡപത്തിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി കൈമാറി.

നൃത്ത അധ്യാപകരായ ഉമാനാഥ് പന്തക്കലിൻ്റെയും, അനിൽകുമാർ ഇരിട്ടിയുടെയും ശിഷ്യയാണ് നിതാലിയ. ദുബായിൽ സ്വകാര്യ കമ്പിനിയിൽ മാനേജരായ സുനീഷ് ബാബുവിൻ്റെയും, വിജിയുടെയും മകളാണ് നിതാലിയ. അമ്മയാണ് തൻ്റെ എല്ലാ നേട്ടങ്ങൾക്ക് പിന്നിലെന്ന് നിതാലിയ പറഞ്ഞു.ഒന്നാം വർഷ ബി ടെക്ക് വിദ്യാർത്ഥിയായ നിവേദിത സഹോദരിയാണ്.

Puducherry Education Department identified the best child Panurukari Nitalia in a flow of appreciation

Next TV

Top Stories