മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ച കാസർകോട് സ്വദേശിനി കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിന് പിന്നാലെ പ്രതികരണവുമായി സി പി എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി ടീച്ചർ. എന്നാലും എൻ്റെ വിദ്യേ എന്നാണ് പി.കെ ശ്രീമതി ഫേസ് ബുക്കിൽ കുറിച്ചത്. 7 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. എസ്.എഫ്.ഐ ബന്ധമുപയോഗിച്ചാണ് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതെന്ന ആരോപണം ശക്തമായി നില നിൽക്കെയാണ് പി കെ ശ്രീമതിയുടെ ഫേസ് ബുക്ക് പോസ്റ്റ്. വിദ്യയുമായി ഒരു ബന്ധവുമില്ലെന്ന് എസ്.എഫ്.ഐ നേതാക്കളടക്കം പറയുമ്പോഴാണ് പി.കെ ശ്രീമതിയുടെ ഒറ്റവരി എഫ്ബി പോസ്റ്റ്.
But my vidhyee..?P.K.Shrimati Teacher made Maharaja's College and CPM equally guilty
