പാനൂർ : മനുഷ്യാവകാശ സംരക്ഷണ മിഷൻ്റെ സംസ്ഥാന വർക്കിംഗ് കൺവീനറായി ഇ.മനീഷിനെ നിയമിച്ചതായി ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല അറിയിച്ചു. നിലവിലെ സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച്, പ്രവർത്തന വിപുലീകരണത്തിന് സംഘടനയെ ഒരുക്കാനാണ് പുതിയ തീരുമാനം. നിലവിൽ ആരോഗ്യ,പരിസ്ഥിതി രംഗത്ത് പ്രവർത്തിച്ചു വരുന്ന ഇ.മനീഷ് കണ്ണൂർ ജില്ലയിലെ ചമ്പാട് സ്വദേശിയാണ്. കൃത്രിമ ജലപാത വിരുദ്ധ സമരത്തിൻ്റെ മുന്നണി പോരാളിയാണ് ഇ.മനീഷ്.
E. Manish, a native of Champat, has been appointed as the state working convener of Human Rights Protection Mission.
