കോടികൾ നിക്ഷേപവുമായി ധനകോടി മുങ്ങി ; കൂത്ത്പറമ്പിലും, തലശേരിയിലും വഴിയാധാരമായി ഒട്ടേറെ പേർ, പൊലീസ് കേസ്.

കോടികൾ നിക്ഷേപവുമായി ധനകോടി മുങ്ങി ; കൂത്ത്പറമ്പിലും,  തലശേരിയിലും വഴിയാധാരമായി ഒട്ടേറെ പേർ, പൊലീസ് കേസ്.
May 28, 2023 07:42 PM | By Rajina Sandeep

കൂത്തുപറമ്പ്:  അക്ഷയ കേന്ദ്രത്തെ മറയാക്കി നടത്തിയ ചിട്ടിക്കമ്പനി പൂട്ടി കൂത്തുപറമ്പ് മാനന്തേരിയിലെ അധ്യാപകനും ഭാര്യയും സ്ഥലം വിട്ട സംഭവത്തിന്റെ അലയൊലികൾ അടങ്ങും മുൻപ് തലശ്ശേരിയിലും മറ്റൊരു തട്ടിപ്പിന്റെ കഥ ഉയർന്നു. ടി.സി. മുക്കിനടുത്ത് റെയിൽവെ സ്റ്റേഷൻ റോഡിലുള്ള എ.ആർ കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന ധനകോടി ചിട്ടിക്കമ്പനിക്കെതിരെയാണ് പരാതി. അൻപതിലേറെ ചിറ്റാളന്മാരെ പെരുവഴിയിലാക്കി ചിട്ടി സ്ഥാപന നടത്തിപ്പുകാർ മുങ്ങിയതായാണ് വിവരം. വഴിയാധാരമായവരിൽ ഓട്ടോ ഡ്രൈവർമാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരുണ്ട്. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ധനകോടി ചിട്ടിക്കമ്പനി ആദ്യമെല്ലാം നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. ഇങ്ങനെ ഇടപാടുകാരുടെ വിശ്വാസ്യത പിടിച്ചുപറ്റി. തുടക്കത്തിൽ രണ്ട് ലക്ഷത്തിന്റെ ചിട്ടിക്ക് ചേർന്നവർ മുറക്ക് പണം കിട്ടിയതോടെ അടുത്ത തവണ 4 ലക്ഷത്തിന് വരി ചേർന്നു. ഇങ്ങനെ ലക്ഷക്കണക്കിന് രൂപയുടെ ബിസിനസ് നടന്നു.

സ്ത്രീകളടക്കം അഞ്ചിലേറെ ഏജന്റുമാർ ചിറ്റാളന്മാരിൽ നിന്നും പണം പിരിക്കാൻ ഉണ്ടായിരുന്നു. ഏജന്റുമാരിൽ ചിലരെ ഓഫീസ് സ്റ്റാഫാക്കി. ഒരു മാനേജർ ഉൾപെടെ 5 ഓളം പേരാണ് ടി.സി. മുക്കിലെ ഓഫീസ് നിയന്ത്രിച്ചത്. സുൽത്താൻ ബത്തേരിയാണ് ധനകോടിയുടെ ഹെഡ് ഓഫീസ് എന്നാണ് പറഞ്ഞിരുന്നത്. കൂത്ത്പറമ്പിലും ധന കോടിക്ക് ബ്രാഞ്ചുണ്ട്. വയനാട്ടിൽ നേരത്തെ ചിട്ടി പൊട്ടിയിരുന്നു. കൂത്തുപറമ്പിലും സ്ഥിതി വ്യത്യസ്ഥമല്ല. ഇവിടെ ചിട്ടിക്ക് ചേർന്നവരും പെരുവഴിയിലാണ്. തലശേരി, കൂത്ത്പറമ്പ് എന്നിവിടങ്ങളിലുള്ളവർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പരാതി നൽകിയിട്ടുണ്ട്.

കിഴക്കെ പാലയാട്ടെ മാധവൻ കണ്ടി വീട്ടിൽ കെ.ദിവ്യയുടെ പരാതിയിൽ ധനകോടി ചിട്ടിക്കമ്പനി എം.ഡി. ഉൾപ്പടെ 9 പേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 406,420 34ഐ.പി.സി. വകുപ്പിൽ കേസെടുത്തിട്ടുണ്ട്. വീടുപണി യാനായി സ്വരൂപിച്ച തുക യിൽ നാല് ലക്ഷത്തോളമാ ണ് ദിവ്യക്ക് നഷ്ടപ്പെട്ടത്. യോഹന്നാൻ മറ്റത്തിൽ, സജി സെബാസ്റ്റ്യൻ, ജോർജ് മുതി രക്കാലിൽ, സാലി യോഹന്നാൻ മറ്റത്തിൽ, സോണി ജേക്കബ്, ജിൻസി, അശ്വതി, നിധിൻ എന്നിവർക്കെതിരെയാണ് കേസ്. നിത്യേനയെന്നോ ണം തട്ടിപ്പ് വാർത്തകൾ കൂടി വരുമ്പോൾ നിസ്സഹായ തയോടെയാണ് പോലീസ് അന്വേഷണം നടക്കുന്നത്.

Dhanakori sunk with crores of investment;Police case in Koothparam and Thalassery.

Next TV

Related Stories
കള്ളവോട്ടിന് സാധ്യത ; ഫോട്ടോ പതിച്ച ഐഡി കാർഡുകൾ സൂഷ്മമായി പരിശോധിക്കണമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് യുഡിഎഫിൻ്റെ പരാതി

Apr 25, 2024 11:15 PM

കള്ളവോട്ടിന് സാധ്യത ; ഫോട്ടോ പതിച്ച ഐഡി കാർഡുകൾ സൂഷ്മമായി പരിശോധിക്കണമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് യുഡിഎഫിൻ്റെ പരാതി

ഫോട്ടോ പതിച്ച ഐഡി കാർഡുകൾ സൂഷ്മമായി പരിശോധിക്കണമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് യുഡിഎഫിൻ്റെ...

Read More >>
പാനൂരിലും, മട്ടന്നൂരിലും 3 ആർ.എസ്.എസ് പ്രവർത്തകർ കാപ്പ പ്രകാരം അറസ്റ്റിൽ

Apr 25, 2024 10:39 PM

പാനൂരിലും, മട്ടന്നൂരിലും 3 ആർ.എസ്.എസ് പ്രവർത്തകർ കാപ്പ പ്രകാരം അറസ്റ്റിൽ

പാനൂരിലും, മട്ടന്നൂരിലും 3 ആർ.എസ്.എസ് പ്രവർത്തകർ കാപ്പ പ്രകാരം...

Read More >>
മാഹി പാലം: ബദൽ യാത്രാ സംവിധാനമായി ബോട്ട് സർവ്വീസ് ഒരുക്കണം

Apr 25, 2024 06:09 PM

മാഹി പാലം: ബദൽ യാത്രാ സംവിധാനമായി ബോട്ട് സർവ്വീസ് ഒരുക്കണം

പാലം അടച്ചിടുമ്പോൾ ബദൽ യാത്രാ സംവിധാനമായി ബോട്ട് സർവ്വീസ് ഏർപ്പെടുത്തണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജന.സിക്രട്ടറി സത്യൻ...

Read More >>
നാളെ വോട്ടിന് പോകുമ്പോൾ; വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖക ളിൽ ഒന്ന് കരുതണം

Apr 25, 2024 04:17 PM

നാളെ വോട്ടിന് പോകുമ്പോൾ; വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖക ളിൽ ഒന്ന് കരുതണം

നാളെ വോട്ടിന് പോകുമ്പോൾ; വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖക ളിൽ ഒന്ന്...

Read More >>
Top Stories