പാനൂർ: വഴിയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ തലകീഴായി മറിഞ്ഞ് തമിഴ്നാട് സ്വദേശി കാൽനടയാത്രക്കാരനും നാദാപുരം സ്വദേശി ഡ്രൈവർക്കും പരിക്ക്. പൂക്കോട്-പാനൂർ റോഡിൽ ശാരദാസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്താണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിച്ച് മറിഞ്ഞത്. കാൽനടയാത്രക്കാരനായ, തമിഴ്നാട് തെങ്കാശി ജില്ലയിലെ ശരവണനും (35) കാർഡ്രൈവർ നാദാപുരം നാമത്ത് വീട്ടിൽ ഇ.കെ. മുഹമ്മദി(41)നുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ശരവണനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആക്രി വ്യാപാരമേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം കൊട്ടയോടിയിലാണ് താമസം. ഇന്നലെ ഉച്ചയ്ക്ക് 2.45-ഓടെയാണ് സംഭവം. അപകടം നടന്നയുടൻ പ്രദേശത്തുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. കതിരൂർ പോലീസ് സ്ഥലത്തെത്തി. വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Pedestrian from Tamil Nadu and driver from Nadapuram injured when car overturns while trying to rescue passerby
