May 9, 2022 01:05 PM

 പാനൂർ: യൂണിവേഴ്സിറ്റി കോഴ്സ് വിദ്യാർഥികളായി പരീക്ഷയെഴുതി കുന്നോത്തുപറമ്പ് പഞ്ചായത്തിലെ മെമ്പർമാർ . ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, ഡിജിറ്റൽ യൂണിവേഴ്സിറ്റി, കി, എന്നിവ സംയുക്തമായി നടത്തുന്ന ജനപ്രതിനിധികൾ ക്കായുള്ള യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് കോഴ്സ് പഠിച്ച മെമ്പർമാരാണ് ഇന്നലെ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ പരീക്ഷ എഴുതിയത്.

ഒരുപാട് പ്രത്യേകതകൾ ഈ കോഴ്സിന് ഉണ്ട്, ഇന്ത്യയിൽ ആദ്യമായി ജനപ്രതിനിധികൾക്ക് മാത്രം പ്രവേശനം നൽകി സംഘടിപ്പിക്കപ്പെട്ട യൂണിവേഴ്സിറ്റി കോഴ്സ്. 

ആദ്യമായി രണ്ട് യൂണിവേഴ്സിറ്റികൾ സംയുക്തമായി നടത്തുന്ന കോഴ്സ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ കോഴ്സ് പഠിതാക്കൾ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് യൂണിവേഴ്സിറ്റിയുടെ ഡിഗ്രി പൂർത്തിയാക്കാൻ അവസരം, എന്നിവ പ്രത്യേകതയാണ്.

കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിൽ നിന്നും പ്രസിഡണ്ട് കെ ലത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ മുഹമ്മദലി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.പി അനിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഹിജ, മെമ്പർമാരായ ഖദീജ തെക്കയിൽ, എം .ഉഷ, പി.സി.അസ്കർ അലി, ഫൈസൽ കൂലോത്ത്, എം.എംബീന , ഗിരീഷ് പോതിയാൽ, കെ.ഫസീല, കെ.ജിഷ, ടി.സുജില, വി.പി നിഷ്ന , തുടങ്ങിയവരും കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളും കോഴ്സ് പൂർത്തീകരിച്ച് പരീക്ഷയെഴുതി.

യൂണിവേഴ്സിറ്റി കോഴ്സ് വിദ്യാർഥികളായി പരീക്ഷയെഴുതി കുന്നോത്തുപറമ്പ് പഞ്ചായത്തിലെ മെമ്പർമാർ yūṇivēḻsiṟṟi kēāḻs vidyārthikaḷāyi parīkṣayeḻuti kunnēāttupaṟamp pañcāyattile memparmār Members of Kunnothuparambu Panchayat who appeared for the examination as University Course students

Next TV

Top Stories