(www.panoornews.in)നാം ഇന്ന് സുന്ദരമായ ഈ ഭൂമിയിൽ ജീവിക്കുവാൻ കാരണക്കാരായ മൺമറഞ്ഞുപോയ നമ്മുടെ പൂർവികരെ സ്മരിക്കുവാനും അവരുടെ ഓർമകൾക്കു മുന്നിൽ പ്രാർത്ഥനക ളോടെ ബലിച്ചോറും തീർത്ഥവും തർപ്പണം നടത്തി അവരുടെ മോക്ഷപ്രാപ്തി ക്കായി പ്രാർത്ഥിക്കുവാ നും ഒരു ദിനം.
കർക്കിടക മാസത്തിലെ അമാവാസി ദിവസമാണ് കർക്കിടക വാവായി ആചരിക്കുന്നത്. കർക്കടക വാവ് ദിനം പിത്യബലിതർ പ്പണത്തിനു പ്രധാനമാണ്. ഈ ദിനത്തിൽ ബലിതർപ്പണം നടത്തിയാൽ ഭൂമിയിൽ നിന്നും മൺമറഞ്ഞു പോയ നമ്മുടെ പൂർവികരായ പിതൃക്കളുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നതാണ് ഹൈന്ദവ വിശ്വാസം. അനേകായിരങ്ങളാണ് കേരളത്തിലെ വിവിധ ക്ഷേത്രകടവുകളിലും സ്നാനഘട്ടങ്ങളിലും, കടൽ ത്തിരങ്ങളിലും ഭവനങ്ങളിലും ബലിതർപ്പണത്തിനായി എത്തുന്നത്.
മരിച്ച് പോയ പിത്യക്കൾക്ക് വേണ്ടി ജീവിച്ചിരിക്കുന്ന ബന്ധുമിത്രാദികൾ ചെയ്യുന്ന കർമ്മമാണ് ബലിയിടൽ ചടങ്ങുകൾ. മരിച്ച് പോയവർ വരുമെന്നും ബലി സ്വീകരിക്കു മെന്നും വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. കർക്കടക മാസത്തിലെ കറുത്ത വാവ ദിവസമാണ് ബലി അർപ്പി ക്കുന്നത്.
ചരിത്രകാലം മുതൽ തന്നെ ഇത്തരത്തിലൊരു ആചാരവും വിശ്വാസവും ഹിന്ദു ക്കൾക്കിടയിൽ നിലനിന്നിരുന്നു. മരിച്ച് പോയവരുടെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിനായാണ് ബലിയി ടുന്നത്.
എല്ലാ മാസവും ബലി തർപ്പണം നടത്താമെങ്കിലും കർക്കടക മാസത്തിൽ ബലി തർപ്പണം നടത്തുന്നത് കൂടുതൽ പുണ്യം നൽകുന്നു എന്നാണ് വിശ്വാസം. കർക്കടക മാസം എന്ന് പറയുന്നത് പുണ്യ മാസമാ യാണ് കണക്കാക്കുന്നത്. വറുതിയുടെ കാലമാണങ്കിൽ പോലും രാമായണ പാരായണത്തിന്റേയും വിശുദ്ധിയുടേയും മാസമാണ് കർക്കടക മാസം.
Karkidaka Vavubali tomorrow; Tens of thousands seek the virtue of patrimonial salvation
