Jul 23, 2025 10:54 PM

പാനൂർ:(www.panoornews.in)പാനൂരിനടുത്ത് പുത്തൂരിൽ പുലിയെ കണ്ടെന്ന് പ്രചരണം. പുത്തൂർ ബദരിയ സ്റ്റോറിന് സമീപത്ത് കൂടി പോവുന്ന ഇട റോഡിലാണ് പുലിയെ കണ്ടതത്രെ.

ബൈക്ക് യാത്രികരെ കണ്ടയുടനെ മതിൽ ചാടി മറഞ്ഞെന്നാണ് പ്രചരിക്കുന്നത്. പുലിയുടേതെന്ന് സംശയിക്കുന്ന ഒരു കാൽപ്പാടും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കാൽപ്പാട് കാട്ടുപൂച്ചയുടെതാണെന്ന് ഫോറസ്റ്റ് വാച്ചർ ബിജിലേഷ് കോടിയേരി ചിത്രം പരിശോധിച്ച ശേഷം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പന്ന്യന്നൂര് വഴികടന്നു പോവുകയായിരുന്ന കാർ യാത്രക്കാരനും പുള്ളികളുള്ള ജീവിയെ കണ്ടതായി പറഞ്ഞിരുന്നു.

Rumors of a leopard being spotted in Puttur near Panur; Forest Department says footprint found belongs to a wild cat

Next TV

Top Stories










News Roundup






//Truevisionall