ചെറുവാഞ്ചേരി:(www.panoornews.in) ചെറുവാഞ്ചേരി ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് ആധ്യാത്മിക സദസ്സ് സംഘടിപ്പിച്ചു. പ്രഭാഷകൻ സന്തോഷ് ഇല്ലോളിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പതിനാല് വയസ്സുകാരൻ അഭിനന്ദ് രാജീവ് രചിച്ച വൃദ്ധസദനങ്ങൾ സാമൂഹിക ചവറ്റുകൊട്ടകൾ എന്ന കവിതാ സമാഹാരം സന്തോഷ് ഇല്ലോളിൽ സി.വി അരവിന്ദിന് നൽകി പ്രകാശനം ചെയ്തു.
രഞ്ചൻ കയ നാടത്ത് രാമായണം ജീവിത മാർഗ്ഗരേഖ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കെ.രവീന്ദ്രൻ അധ്യക്ഷം വഹിച്ചു. എൻ.റീന സി.വി ശ്രീവൽസൻ സി.വി അരവിന്ദ് കെ. നിർമ്മല എം പി രസിത കെ.സരസ്വതി ജയൻ ചെട്ടിയാൻ അഭിനന്ദ് രാജീവ് തുടങ്ങിയവർ സംസാരിച്ചു.എല്ലാ ദിവസവുംവൈകുന്നേരം 5 മണി മുതൽ രാമായണ പാരായണവും വ്യാഖ്യാനവും നടക്കും
A spiritual gathering and poetry collection release were held at the Sree Vettakkorumakan Temple in Cheruvanchery
