പൊയിലൂർ:(www.panoornews.in)കണ്ണൻ കെ. പൊയിലൂരിന്റെ 'ആർത്തിയുടെ ആഴങ്ങൾ' എന്ന കവിതയ്ക്ക് ദൃശ്യാവിഷ്കാരം ഒരുങ്ങുന്നു.
കലാകാര കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയ ചടങ്ങിൽ വച്ചാണ് ചിത്രീകരണം ആരംഭിച്ചത്.


പൊയിലൂർകലാകാര കൂട്ടായ്മയുടെ പ്രസിഡൻ്റാണ് കണ്ണൻ. കെ പൊയിലൂർ .
പൊയിലൂർ ഭാഷാപോഷിണി എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ വച്ച് രവീന്ദ്രൻ പൊയിലൂർ ദൃശ്യാവിഷ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു
കലാകാര കൂട്ടായ്മയുടെ വൈസ് പ്രസിഡൻറ്, കെ.പി രാജൻ അധ്യക്ഷനായി. സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞു
വി.പി. നാണു മാസ്റ്റർ, വാർഡ് മെമ്പർമാരായ വി.പി. സുരേന്ദ്രൻ മാസ്റ്റർ, നാണു ചാക്കേരി, ശങ്കരൻ മാസ്റ്റർ, മനോജൻ വിളക്കോട്ടൂർ.
കൂത്തുപറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പിഷൈറിന,ടി.പി. അനന്ദൻ മാസ്റ്റർ, അജിത്ത് മാസ്റ്റർ,
സംഗീത സംവിധായകൻ പ്രമോദ് മാസ്റ്റർ, ദിനേശൻ പൊയിലൂർ, എം.പിപവിത്രൻ , വിപിൻ മാസ്റ്റർ, സുരേന്ദ്രൻ വാചാലി,എ.സി. പുഷ്പ എന്നിവർ സംസാരിച്ചു.
കണ്ണൻ കെ. പൊയിലൂരിന്റെ ശ്രദ്ധേയമായ മറ്റൊരു കവിതയായ 'മണ്ണിന്റെ മക്കൾ' എന്ന രചനയ്ക്ക് കലാകാര കൂട്ടായ്മയുടെ പ്രവർത്തകർ ആദരം അർപ്പിച്ചു. വേദിയിൽ വെച്ച് അദ്ദേഹത്തെ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു.
A visual version of Kannan K. Poilur's poem 'The Depths of Arthi' is being prepared.
