പെരിങ്ങത്തൂർ:(www.panoornews.in)പെരിങ്ങത്തൂർ- മട്ടന്നൂർവിമാനത്താവള റോഡ് വികസ നത്തിനെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇരകളുടെ പരാതികൾ പരിഹരിക്കാതെ സർക്കാറിന്റെ ധൃതി പിടിച്ചുള്ള ഭൂമിയേറ്റെടുക്കൽ വിജ്ഞാപനത്തിനെതിരെയാണ് കൂത്തുപറമ്പ് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരത്തിനിറങ്ങുന്നത്.


ഇതിന്റെ ഭാഗമായി ആഗസ്റ്റ് രണ്ടിന് വൈകീട്ട് നാലിന് പൂക്കോം എം.എൽ.പി സ്കൂളിൽ ഇരകളുടെ പ്രക്ഷോഭ സംഗമം നടക്കും. കുറ്റ്യാടി- പെരിങ്ങത്തൂർ - മട്ടന്നൂർ വിമാനത്താവള റോഡ് എന്നായിരുന്നു പരിസ്ഥിതി ആഘാത പഠന ഘട്ടത്തിൽ അധികൃതർ അറിയി ച്ചിരുന്നത്.
എന്നാൽ, ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം പുറത്തിറങ്ങിയ തോടെ കുറ്റ്യാടിയെ ഒഴിവാക്കി. റോഡ് വികസനം വരുന്നതോടെ
വീടും സ്ഥലവും വ്യാപാര സ്ഥാപനങ്ങളും മറ്റ് ആസ്തികളും നഷ്ടപ്പെടുന്ന ഇരകളെ അധികൃതർ വഞ്ചിച്ചിരിക്കുകയാണ്.
സർക്കാർ നടപടിക്കെതിരെ ഇരകളെ സംഘടിപ്പിച്ച് നിയമപരമായും രാഷ്ട്രീയമായും സമരരംഗ ത്തിറങ്ങുമെന്ന് മുസ്ലിം ലീഗ് കൂത്ത്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ് പറഞ്ഞു.
Airport road development; Muslim League to organize protest rally for victims in Panur
