(www.panoornews.in)കല്ലാച്ചി - വളയം റോഡിലെ വിഷ്ണുമംഗലം പാലത്തിലാണ് അപകടം. മിനി വാനിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. ഇന്ന് പുലർച്ചെയാണ് അപകടം. കനത്ത മഴയിൽ നിറഞ്ഞ് ഒഴുകുന്ന വാണിമേൽ -മയ്യഴി പുഴയിലേക്ക് വാഹനം വീഴാതിരുന്നത് കാരണം വലിയ അപകടമാണ് ഒഴിവായത്. ഇടിയുടെ ആഘാതത്തിൽ പാലത്തിൻ്റെ കോൺക്രീറ്റ് കൈവരികൾ പൂർണമായും തകർന്നിട്ടുണ്ട്.


അപകട കാരണം വ്യക്തമായിട്ടില്ല. പാലത്തിൽ ഗതാഗത തടസം നേരിട്ടു. പുലർച്ചെ പൊലീസ് എത്തിയാണ് വാൻ മാറ്റിയത്.
A pickup van crashed into a bridge railing in Nadapuram during heavy rain; a major accident was averted as the vehicle did not fall into the river.
