നിമിഷ പ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ ; ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും, ദയാധനം വേണ്ടെന്നും നിലപാട്

നിമിഷ പ്രിയക്ക് മാപ്പില്ലെന്ന്  തലാലിന്‍റെ സഹോദരൻ ; ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും, ദയാധനം വേണ്ടെന്നും നിലപാട്
Jul 16, 2025 11:16 AM | By Rajina Sandeep

(www.panoornews.in)യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകൾക്കായുള്ള ഇടപെടലുകൾക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്‍റെ സഹോദരൻ പറഞ്ഞതായി വിവരമുണ്ട്.


കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചർച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികൾ പറയുന്നത്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള ഊർജ്ജിത ശ്രമം തുടരുകയാണ്. അനുനയശ്രമം തുടരുമെന്ന് സൂചിപ്പിച്ച് കേന്ദ്രസർക്കാരും രംഗത്തെത്തിയിട്ടുണ്ട്.


അതേസമയം പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. യെമനിൽ ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അനാവശ്യ തർക്കങ്ങൾ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നതിനാലാണ് ഇത്. തിങ്കളാഴ്ച തന്നെ യെമൻ പ്രസിഡൻറ് വിഷയത്തിൽ ഇടപെട്ടിരുന്നു എന്നും കേന്ദ്രം സൂചന നൽകിയിട്ടുണ്ട്.


അതേസമയം ഇന്നലെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടുവച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വധ ശിക്ഷ നിർത്തി വച്ചിരിക്കുന്നു എന്നാണ് വിധിപകർപ്പിൽ ഉള്ളത്. എന്നാൽ കേസ് ഇനി എന്ന് പരിഗണിക്കും എന്നും ഉത്തരവിൽ ഇല്ല. എന്നത്തേക്ക് മാറ്റി എന്നും ഉത്തരവിൽ ഇല്ല. നിമിഷ പ്രിയയുടെ കാര്യത്തിൽ തുടർന്നും ഇടപെടൽ നടത്തും എന്ന് കാന്തപുരം വ്യക്തമാക്കിയിട്ടുണ്ട്.


കുടുംബവുമായി ദയ ദനത്തിൽ ചർച്ച നടക്കുന്നെന്നും കോടതിയിൽ അറിയിച്ചിരുന്നു. ഇതിൽ തീരുമാനം ആകുന്നത് വരെ വധശിക്ഷ നടപ്പിലാക്കരുത് എന്നായിരുന്നു ഹർജി നൽകിയത്. ഇത് അംഗീകരിച്ചാണ് കോടതി, വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതെന്നാണ് വിവരം. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു നിമിഷപ്രിയ. ഇന്നാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്.


ഇതിനിടയിലാണ് കാന്തപുരം മുസ്ലിയാരുടെ നേതൃത്വത്തിൽ യെമനിലെ മത പണ്ഡിതൻ വഴിയുള്ള ഇടപെടലുണ്ടായതും കോടതി, വധശിക്ഷ നീട്ടിവച്ചതും. സെയ്ദ് ഉമർ ഹഫീസ് എന്ന യെമൻ സുന്നി പണ്ഡിതൻ മുഖേനെയാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിക്കാൻ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരം കിട്ടിയത്. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സഹായികൾ നേരത്തെ അറിയിച്ചിരുന്നു.


തലാലിന്റെ കുടുംബവുമായി ബന്ധപ്പെടുവാൻ നേരത്തെ നിയമസഹായ സമിതിക്ക് കഴിഞ്ഞിരുന്നില്ല. തലാലിന്റെ സഹോദരനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ പ്രതീക്ഷയുണ്ടെന്നും ചർച്ച തുടരുകയാണെന്നും കാന്തപുരം വിഭാ​ഗം അറിയിച്ചു.

Talal's brother says Nimisha Priya will not forgive him; says there is no compromise and no mercy

Next TV

Related Stories
നിയുക്ത എംപി സദാനന്ദൻ മാസ്റ്ററെ അപമാനിച്ച് ഫേസ് ബുക്ക്  പോസ്റ്റ് ; തലശേരി സ്വദേശിക്കെതിരെ  കേസെടുത്തു

Jul 17, 2025 10:30 PM

നിയുക്ത എംപി സദാനന്ദൻ മാസ്റ്ററെ അപമാനിച്ച് ഫേസ് ബുക്ക് പോസ്റ്റ് ; തലശേരി സ്വദേശിക്കെതിരെ കേസെടുത്തു

നിയുക്ത എംപി സദാനന്ദൻ മാസ്റ്ററെ അപമാനിച്ച് ഫേസ് ബുക്ക് പോസ്റ്റ് ; തലശേരി സ്വദേശിക്കെതിരെ ...

Read More >>
കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെയും അവധി

Jul 17, 2025 07:53 PM

കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെയും അവധി

കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെയും...

Read More >>
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെ.എസ്‍.യു

Jul 17, 2025 07:26 PM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെ.എസ്‍.യു

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത്...

Read More >>
വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം ;  മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം നൽകുമെന്നും, കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെന്നും  മന്ത്രി കെ കൃഷ്ണൻ കുട്ടി

Jul 17, 2025 04:26 PM

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം ; മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം നൽകുമെന്നും, കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി

മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം നൽകുമെന്നും, കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി...

Read More >>
കണ്ണൂരിൽ 4 ദിവസം റെഡ് അലർട്ട് ; വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരും

Jul 17, 2025 03:54 PM

കണ്ണൂരിൽ 4 ദിവസം റെഡ് അലർട്ട് ; വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരും

കണ്ണൂരിൽ 4 ദിവസം റെഡ് അലർട്ട് ; വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരും...

Read More >>
കർക്കിടകത്തിൽ തടി നന്നാക്കാം ; കതിരൂർ സർവീസ് സഹകരണ ബേങ്ക് കർക്കടക കഞ്ഞിയും, ചക്ക കട്ലറ്റും വിപണിയിലിറക്കി

Jul 17, 2025 02:33 PM

കർക്കിടകത്തിൽ തടി നന്നാക്കാം ; കതിരൂർ സർവീസ് സഹകരണ ബേങ്ക് കർക്കടക കഞ്ഞിയും, ചക്ക കട്ലറ്റും വിപണിയിലിറക്കി

കർക്കിടകത്തിൽ തടി നന്നാക്കാം ; കതിരൂർ സർവീസ് സഹകരണ ബേങ്ക് കർക്കടക കഞ്ഞിയും, ചക്ക കട്ലറ്റും...

Read More >>
Top Stories










News Roundup






//Truevisionall