പാനൂർ:(www.panoornews.in)നാമനിർദ്ദേശ പത്രിക സമർപ്പണം, പ്രചരണം, വോട്ടെടുപ്പ് എന്നിങ്ങനെ പൊതുതിരഞ്ഞെടുപ്പ് ഘട്ടങ്ങളെല്ലാം പൂർത്തീകരിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.


ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ജനാധിപത്യ പ്രക്രിയയെ കുറിച്ചുള്ള പാഠങ്ങൾ പ്രായോഗികമായി നൽകാനായാണ് സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് വേറിട്ട രീതിയിൽ നടത്തിയത്.
സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് ഫവാസ് ബക്കറ്റ് ചിഹ്നത്തിലും, ഖുർഷാദ് കണ്ണടചിഹ്നത്തിലും, ലിയാന തൊപ്പി ചിഹ്നത്തിലും, ആയിഷ ഡോൾ ചിഹ്നത്തിലും മത്സരിച്ചു.
പ്രിൻസിപ്പൽ, വകുപ്പ് മേധാവികൾ , പിടിഎ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂളിലെ മുഴുവൻ കുട്ടികളും, അധ്യാപകരും, ജീവനക്കാരുമുൾപ്പടെ എല്ലാവരും സമ്മതിദാനാവകാശം ഉപയോഗിച്ചു.
രാജീവൻ മാസ്റ്റർ പ്രിസൈഡിങ് ഓഫീസറും, ഷബീന ഇക്ബാൽ, ഒ ടി അബ്ദുല്ല, റുക്സാന, ജാഫർ ചെറുപറമ്പ് എന്നിവർ അസിസ്റ്റന്റ് പ്രിസൈഡിങ് ഓഫീസർമാരുമായി.
കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഇലക്ഷൻ വേറിട്ട അനുഭവമായെന്ന് പിടിഎ പ്രസിഡണ്ടും, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായ അബ്ദുൾ നാസർ പറഞ്ഞു.
ഭിന്നശേഷിക്കാരായ കുട്ടികൾ മാറ്റി നിർത്തപ്പെടേണ്ടവരല്ലെന്നും, അവർക്കും തിരഞ്ഞെടുപ്പിൽ വ്യക്തമായ സ്ഥാനമുണ്ടെന്നുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു സ്കൂൾ ഇലക്ഷൻ.
The school leader election, held using an EVM control unit at Panur Yes Academy, on the model of a general election, was a unique experience for the students.
