---
title: "നിപ ; കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളിൽ ആശുപത്രികൾക്ക് ജാഗ്രതാ നിര്‍ദേശം "
english_title: "Nipah; Hospitals in 6 districts including Kannur on alert"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/302372/nipah-hospitals-in-6-districts-including-kannur-on-alert"
published_at: "2025-07-14T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68745f65829f4_Untitled-2_copy.jpg"
keywords: []
---

# നിപ ; കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളിൽ ആശുപത്രികൾക്ക് ജാഗ്രതാ നിര്‍ദേശം 

> **Lead Summary:** കണ്ണൂർ: പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

## Article Content

കണ്ണൂർ: പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ‌ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം നല്‍കിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/302372/nipah-hospitals-in-6-districts-including-kannur-on-alert)