ചൊക്ലി:(www.panoornews.in)പ്രായപൂർത്തിയാവാത്ത സ്ക്കൂൾ വിദ്യാർഥിനിയെ ലൈംഗീകമായ പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ കോടതി ശിക്ഷിച്ചു. 29 വർഷം തടവും 2.25 ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 18 മാസം കഠിന തടവുമാണ് വിധിച്ചിരിക്കുന്നത്. 2022 ജൂലൈ 24 നാണ് കേസിനാസ്‌പദമായ സംഭവം. പെരിങ്ങത്തൂർ പുളിയനമ്പ്രം പൈങ്ങോട്ടേരി അക്ബർ (40) നെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.


ആരുമില്ലാത്ത സമയം നോക്കി 2022 മെയ് 4 ന് വീട്ടിലെത്തി അശ്ലീല വീഡിയോ കാണിച്ചു കൊടുത്തു 14കാരിയായ ഒൻപതാം ക്ലാസുകാരിയെ ലൈംഗീകമായി പീഡിപ്പിക്കുക യായിരുന്നു. കുട്ടി സ്ക്കൂളിലെത്തി സഹപാഠികളെയും, അധ്യാപകരെയും വിവരം അറിച്ചു. കുട്ടിയുടെയും രക്ഷിതാക്കളുടെ യും പരാതിയിൽ അക്ബറിനെ ചൊക്ലി പൊലിസ് ഇൻസ്പെക്ടറായിരുന്ന സി.ഷാജുവാണ് അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. . പ്രോസിക്യൂഷനു വേണ്ടി അഡ്വ. പിഎം ഭാസൂരി ഹാജരായി.
POCSO case in Chokli; Peringathur native gets 29 years in prison, fined Rs 2.29 lakh
