പാനൂർ:(www.panoornews.in) പാനൂർ മുസ്ലിം ലീഗ് ഹൗസിൽ ഹജ്ജ് 2026 ഹെൽപ്പ് ഡസ്ക് ആരംഭിച്ചു ആൾ ഇന്ത്യ ഹാജീസ് ഹെൽപ്പിംഗ് ഹാൻഡ്സ് കുത്തുപറമ്പ് മണ്ഡലം ചാപ്റ്ററാണ് പാനൂർ മുസ്ലിം ലീഗ് ഹൗസിൽ ഹെൽപ്പ് ഡസ്ക് സൗകര്യം ഒരുക്കിയത് -


പൂക്കോം വൈ എം അസ്ലമിൻ്റെ അപേക്ഷ ഹജ്ജ് കമ്മിറ്റി സൈറ്റിൽ അപ്‌ലോഡ് ചെയ്തു കൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പൊട്ടങ്കണ്ടി അബ്ദുള്ള സാഹിബ് അപേക്ഷ സമർപ്പണം ഉൽഘാടനം ചെയ്തു -
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് പി പി എ സലാം , സിക്രട്ടറി പി കെ ഷാഹുൽ ഹമീദ് , അബ്ദുള്ള പാലേരി , ബേങ്കിൽ ഹനീഫ , നാനാറത്ത് അലി , കെ പി അസീസ് , നദീറ ഷാഹുൽ ഹമീദ് , കുൽസു സലീം , ഷമീന സുബൈർ എന്നിവർ സംബന്ധിച്ചു -
എല്ലാ ദിവസവും രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ പാനൂർ ലീഗ് ഹൗസിൽ ഹജ്ജ് ഹെൽപ് ഡസ്ക് പ്രവർത്തിക്കുന്നതായിരിക്കും
Hajj 2026 Help Desk launched at Panoor Muslim League House
