കണ്ണൂർ:(www.panoornews.in)കേരളത്തിൽ വീണ്ടും അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 16 -ാം തിയതി അതിശക്ത മഴ എത്തുമെന്നാണ് പ്രവചനം. 17 നും കേരളത്തിൽ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ഈ സാഹചര്യത്തിൽ രണ്ട് ദിവസം കണ്ണൂർ, കാസർകോട് ജില്ലകളിലും ഒരു ദിവസം ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 204.4 എം എം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
Heavy rains expected in Kerala; Orange alert for 2 days in Kannur and Kasaragod districts
