Jul 10, 2025 11:40 AM

പാനൂർ : (www.panoornews.in)മകനെ വിദേശത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണനും കുടുംബം പരാതി നൽകി. മകൻ അനഘിനെ ദുബായിലെ താമസമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് മൊകേരി വള്ള്യായിലെ പോയൻ്റവിടെ വീ ട്ടിൽ വൽസലയും, വാസുവും പരാതി നൽകിയത്.


2025 ഫെബ്രുവരി 11ന് രാവിലെ യാണ് പരാതിക്കാസ്പദമായ സംഭവം. അനഘ് കൂത്തുപറമ്പ് പാറാൽ അലിഗറിൽ നള്ളക്കണ്ടി നിഷാദിന്റെ ഉടമസ്ഥത യിലുള്ള വൈബെക്സ് ഇൻ്റർനാഷണൽ കാർഗോ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കമ്പനിയിൽ കാർഗോ വഴി എത്തിയ പാഴ്‌സലിൻ്റെ ക്ലിയറൻസിന് പോയപ്പോഴാണ് കസ്റ്റംസിൻ്റെ പിടിയിലായത്. അനധികൃത കടത്ത് നടന്നു വെന്നായിരുന്നു കേസ്. കേസിൽ പ്പെടുത്തി കുറ്റം മുഴുവൻ അനഘിൻ്റെ തലയിൽ കെട്ടിവച്ച് കമ്പനി കൈയൊഴിഞ്ഞു.


മൂന്നുമാസത്തിലധികം കസ്റ്റംസിൻ്റെ കസ്റ്റഡിയിലായിരുന്നു. ജാമ്യത്തിലിറങ്ങിയ അനഘിനെ കുറ്റമുക്തമാക്കാൻ വീട് പണയപ്പെ ടുത്തിയും, ബന്ധുക്കളുടെ സഹായത്തോടെയും പതിനെട്ടുലക്ഷം രൂപയോളം നാട്ടിൽനിന്ന് അയച്ചു കൊടുത്തിട്ടും ഫലമുണ്ടായില്ല. ശിക്ഷിച്ചു ജയിലിലടക്കും എന്ന ഘട്ടത്തിലാണ് മകൻ മരിക്കുന്നത്.


കേസ് നടത്തുന്നതിൽ നിഷാദിന് താൽപര്യമില്ലായിരുന്നു. ശിക്ഷയനുഭവിച്ചാൽ മതിയെന്നും പ്രത്യുപകാരമായി 25 ലക്ഷം രൂപയും ഒരു ഫ്ലാറ്റും തരാമെന്നും നിഷാദ് പറഞ്ഞിട്ടുണ്ട്. ദേഹോപദ്രവമേ ൽപ്പിച്ചതായി മരിക്കുന്നതിന് മുമ്പ് മകൻ പറഞ്ഞിട്ടുണ്ട്. ഉത്തരവാദി യായ കമ്പനിയിൽ നിന്ന് നീതിയും നഷ്ട‌പരിഹാരവും ഉറപ്പുവരുത്തണം. കുടുംബം കൈമാറിയ 18 ലക്ഷം രൂപ തിരിച്ചുകിട്ടാനുള്ള ഇടപെടൽ നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

A thorough investigation is needed into the incident where their son was found dead abroad; Parents of Panur Vallia have filed a complaint with the Chief Minister

Next TV

Top Stories










News Roundup






//Truevisionall