പണിമുടക്കിനിടെ കതിരൂരിലും അധ്യാപകർക്ക് നേരെ അതിക്രമം ; കെ.പി.എസ്.ടി.എ പ്രതിഷേധിച്ചു.

പണിമുടക്കിനിടെ കതിരൂരിലും  അധ്യാപകർക്ക് നേരെ അതിക്രമം ; കെ.പി.എസ്.ടി.എ പ്രതിഷേധിച്ചു.
Jul 9, 2025 10:06 PM | By Rajina Sandeep

കതിരൂർ:(www.thalasserynews.in)പണിമുടക്ക് സമരത്തിനിടെ ജോലിക്കായി സ്കൂളിലെത്തിയ കെ.പി.എസ്.ടി.എ കണ്ണൂർ റവന്യു ജില്ലാ വൈസ് പ്രസിഡന്റ് ധൻരാജ് മാസ്റ്ററും മറ്റു അധ്യാപകരുമാണ് അതിക്രമത്തിനിരകളായത്. കതിരൂർ തരുവണത്തെരു സ്കൂളിന്റെ പരിസരത്താണ് സംഭവം നടന്നത്. പണിമുടക്ക് അനുകൂലിക്കുന്ന ഇടതുപക്ഷ പ്രവർത്തകരാണ് അധ്യാപകരോട് അപമര്യാദയായി പെരുമാറിയതെന്നും, അസഭ്യ ഭാഷ ഉപയോഗിച്ചെന്നുമാണ് ആരോപണം.

ജോലിക്കായി ഒപ്പിടാൻ സ്കൂൾ തുറക്കാൻ ശ്രമിച്ച അധ്യാപകർക്ക് നേരെയുണ്ടായ അക്രമത്തിൽ ത്തിൽ KPSTA ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.

KPSTA പണിമുടക്കിൽ പങ്കെടുക്കാതിരുന്നതിനാലാണ് ഈ അധ്യാപകർ ജോലിക്കെത്തിയതെന്നും, അവരുടെ ജനാധിപത്യാവകാശം ലംഘിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി KPSTA വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സർക്കാർ 'ഡൈസ് നോൺ' പ്രഖ്യാപിച്ച സാഹചര്യത്തിൽ അങ്ങനെയൊരു ആക്രമം അത്യന്തം നിന്ദ്യമാണെന്നും, സമരക്കാർക്കെതിരെ നടപടിയെടുക്കണമെന്നും KPSTA ആവശ്യപ്പെട്ടു.

Violence against teachers in Kathiroor during the strike; KPSTA protested.

Next TV

Related Stories
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത

Jul 12, 2025 02:32 PM

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴക്ക്...

Read More >>
പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ നിർമ്മിച്ചു

Jul 12, 2025 10:46 AM

പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ നിർമ്മിച്ചു

പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ...

Read More >>
തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ  നീന്തൽ പരിശീലനം സംഘടിപ്പിച്ചു

Jul 11, 2025 03:05 PM

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം...

Read More >>
കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ;  അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി,  വിധിക്ക് സ്റ്റേയില്ല

Jul 10, 2025 10:38 PM

കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ; അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി, വിധിക്ക് സ്റ്റേയില്ല

കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ; അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി, വിധിക്ക് സ്റ്റേയില്ല...

Read More >>
Top Stories

News Roundup

//Truevisionall