പാനൂർ:(www.panoornews.in) സ്വകാര്യബസ് പണിമുടക്കിനടയിലും പാനൂർ തലശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തി അക്ഷയബസ്.അക്ഷയുടെ മൂന്ന് ബസുകളാണ് പണിമുടക്കിൽ പങ്കെടുക്കാതെ സർവ്വീസ് നടത്തിയത്. കെ.എസ്.ആർ.ടി.സി ബസുകൾ ഓടിയെങ്കിലും ഈ റൂട്ടിൽ സർവീസ് കുറവാണ്.
സ്കൂൾ കുട്ടികൾക്കുൾപ്പടെ അക്ഷയ് ബസിൻ്റെ സേവനം ഏറെ ഉപകാരപ്രദമായി. ചമ്പാട് അരയാക്കൂൽ സ്വദേശികളായ കെ. മനോഹരൻ, കെ.ബിജു എന്നിവരുടേതാണ് ബസുകൾ. ഉടമകളുടെ തീരുമാനത്തോട് ജീവനക്കാരും സർവാത്മനാ സഹകരിക്കുകയായിരുന്നു.
3 Aksha buses continue to operate on Panur-Thalassery route despite bus strike
