പാനൂര്‍:(www.panoornews.in)പാനൂര്‍ ബസ്റ്റാന്റില്‍ വന്‍ കുഴി രൂപപ്പെട്ടത് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നു. ബസ്റ്റാന്റിന്റെ കവാടത്തിലാണ് വന്‍ കുഴി ഉള്ളത്. ദിവസേന 60 ലധികം ബസുകള്‍ പാനൂര്‍ ബസ്റ്റാന്റ് കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതിനു പുറമെ ഓട്ടോ സ്റ്റാന്റുമുണ്ട്.
നിരവധി സ്‌കൂള്‍ കുട്ടികളും യാത്രക്കാരും സഞ്ചരിക്കുന്ന വഴി കൂടിയാണിത്. കുഴിയില്‍ മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ആഴമറിയാതെ ബൈക്കുകള്‍ അടക്കം അപകടത്തില്‍പ്പെടുന്നത് പതിവാണ്. പാനൂര്‍ നഗരസഭ ഇക്കാര്യത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്ന് ഓട്ടോ തൊഴിലാളികളും ആവശ്യപ്പെട്ടു.
Huge pothole on the road at Panur bus stand entrance; Travel disrupted, protests
