പാനൂർ: (www.panoornews.in)പാനൂരിൽ ആമസോൺ കമ്പിനിയുടെ സാധനങ്ങൾ വിതരണം ചെയ്യാനെത്തിയ യുവാവാണ് അതിക്രമത്തിനിരയായത്. യാസീൻ പള്ളിക്ക് സമീപത്തെ അജ്മലിനാണ് മർദ്ദനമേറ്റത്. ഓൺ ലൈൻ സ്ഥാപനമായ
ആമസോണിൻ്റെ ഡെലിവറിയുമായി ബന്ധപ്പെട്ട് മാവിലാട്ട് മുക്കിൽ വെച്ചാണ് ഇന് ഒരു സംഘം അജ്മലിനെ ക്രൂരമായി അക്രമിച്ചത്.
പാനൂർ സ്വദേശികളായ ഉനൈസ് , ജംഷീർ തുടങ്ങി കണ്ടാലറിയുന്ന നാല് പേർ മർദ്ദിച്ചെന്നാണ് പരാതി. കേസെടുത്ത പൊലീസ് പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Violence against Amazon delivery boy in Panur; case filed against four people.
