---
title: "ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപം തെരുവുനായ ശല്യം രൂക്ഷം ; വിദ്യാർത്ഥികളും, യാത്രക്കാരും കടിയേൽക്കാതെ രക്ഷപ്പെടുന്നത് 'ഭാഗ്യം' കൊണ്ട്."
english_title: "Stray dog ​​harassment is rampant near Chotavoor Higher Secondary School in Chambad; students and passengers escape without being bitten by 'luck'."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299087/stray-dog-harassment-is-rampant-near-chotavoor-higher-secondary-school-in-chambad-students-and-passengers-escape-without-being-bitten-by-luck"
published_at: "2025-06-28T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685fbc1be1de4_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപം തെരുവുനായ ശല്യം രൂക്ഷം ; വിദ്യാർത്ഥികളും, യാത്രക്കാരും കടിയേൽക്കാതെ രക്ഷപ്പെടുന്നത് 'ഭാഗ്യം' കൊണ്ട്.

> **Lead Summary:** ചമ്പാട്: ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ പരിസരത്ത് ഭീതി പടർത്തി തെരുവു നായ ക്കൂട്ടം. ഹയർ സെക്കൻ്ററി ബ്ലോക്കിലേക്ക് പോകുന്ന റോഡരികിലും മറ്റുമാണ് തെരുവുനായക്കൂട്ടം വിഹരിക്കുന്നത്.

## Article Content

ചമ്പാട്: ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ പരിസരത്ത് ഭീതി പടർത്തി തെരുവു നായ ക്കൂട്ടം. ഹയർ സെക്കൻ്ററി ബ്ലോക്കിലേക്ക് പോകുന്ന റോഡരികിലും മറ്റുമാണ് തെരുവുനായക്കൂട്ടം വിഹരിക്കുന്നത്.

ഇവ സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും, യാത്രക്കാർക്കും സൃഷ്ടിക്കുന്ന ഭീതി ചെറുതല്ല. ഹയർ സെക്കൻ്ററി - ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി ആയിരത്തിലധികം കുട്ടികൾ സ്കൂളിലെത്തുന്നുണ്ട്. സ്കൂൾ ഗ്രൗണ്ട് തൊട്ടടുത്തായതിനാൽ ഇവിടേക്കും കുട്ടികൾ പോകാറുണ്ട്.

ഇതിന് പുറമെ സമീപത്തെ വീട്ടുകാരടക്കം തെരുവുനായകളെ ഭയന്നാണ് യാത്ര. കാൽനടയാത്രക്കാർക്ക് മാത്രമല്ല, വാഹനയാത്രികർക്കും തെരുവുനായകൾ ഭീഷണിയാണ്.

റോഡിന് മധ്യത്തിൽ കിടക്കുന്ന നായകൾ വാഹനങ്ങളെ കണ്ടാലും, എത്ര ഹോണടിച്ചാലും മാറാറില്ല. ഇരുചക്രവാഹന യാത്രികരാണെങ്കിൽ നായകളെ ശല്യപ്പെടുത്താതെ സൈഡിലൂടെ 'രക്ഷപ്പെടാറാണ്' പതിവ്. തെരുവുനായ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299087/stray-dog-harassment-is-rampant-near-chotavoor-higher-secondary-school-in-chambad-students-and-passengers-escape-without-being-bitten-by-luck)