പന്ന്യന്നൂർ: (www.panoornews.in)പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് അരയാക്കൂൽ യുപി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.സി.പി
ലഹരി വിഷയത്തിൽ കേസുകളെടുത്തതു കൊണ്ട് മാത്രം കാര്യമില്ല. യുവാക്കളെ കേസുകളെടുത്ത് ജയിലിലടക്കാനെ പൊലീസിനും, എക്സൈസിനും കഴിയൂ. എന്നാൽ യുവാക്കളെ ബോധവത്കരണത്തിലൂടെ നേരായ വഴിയിലേക്ക് നയിക്കാൻ സമൂഹത്തിനാകെ കഴിയും. പൊലീസും, എക്സൈസും, നാട്ടുകാരും സർവാത്മനാ കൈകോർത്താൽ ലഹരി വിപത്തിനെ വേരോടെ പിഴുതെറിയാമെന്നും എ.സി.പി കെ.വി പ്രമോദ് പറഞ്ഞു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി.കെ.കെ മണിലാൽ അധ്യക്ഷനായി. കെ.ജയരാജൻ മാസ്റ്റർ, വി.എം ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസി. എൻ.പവിത്രൻ സ്വാഗതവും ചീഫ് എക്സിക്യൂട്ടീവ് കെ.സി ബിനിഷ നന്ദിയും പറഞ്ഞു.
Koothparamba ACP KV Pramod said that it is not enough for the police and excise to try to combat drug abuse; Pannyannur Service Cooperative Bank paid tribute.
