---
title: "പാനൂരിൽ ഓട്ടോ തടഞ്ഞു നിർത്തി ആർ എസ് എസ് പ്രവർത്തകനെ വധിക്കാൻ ശ്രമം ; ഒൻപത് സിപിഎം പ്രവർത്തകർക്ക് 16 വർഷം വീതം  തടവും 2.79 ലക്ഷം പിഴയും"
english_title: "Attempt to kill RSS worker by stopping auto in Panur; Nine CPM workers sentenced to 16 years in prison each and fined Rs 2.79 lakh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298111/attempt-to-kill-rss-worker-by-stopping-auto-in-panur-nine-cpm-workers-sentenced-to-16-years-in-prison-each-and-fined-rs-279-lakh"
published_at: "2025-06-24T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a3162481b2_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ ഓട്ടോ തടഞ്ഞു നിർത്തി ആർ എസ് എസ് പ്രവർത്തകനെ വധിക്കാൻ ശ്രമം ; ഒൻപത് സിപിഎം പ്രവർത്തകർക്ക് 16 വർഷം വീതം  തടവും 2.79 ലക്ഷം പിഴയും

> **Lead Summary:** പാനൂർ : വിദ്യാർഥികളുമാ യി പോകുകയായിരുന്ന ഓട്ടോ തടഞ്ഞ് ആർ എസ് എസ് പ്രവർത്തകനായ ഡ്രൈവറെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒൻപത് സിപിഎം പ്രവർത്തകർക്ക് തടവും പിഴയും. വിവിധ വകുപ്പുകൾ പ്രകാരം 16 വർഷം വീതം തടവിനും 2.79 ലക്ഷം രൂപ പിഴയടക്കാനും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ശിക്ഷിച്ചു.

## Article Content

പാനൂർ : വിദ്യാർഥികളുമാ യി പോകുകയായിരുന്ന ഓട്ടോ തടഞ്ഞ് ആർ എസ് എസ് പ്രവർത്തകനായ ഡ്രൈവറെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒൻപത് സിപിഎം പ്രവർത്തകർക്ക് തടവും പിഴയും. വിവിധ വകുപ്പുകൾ പ്രകാരം 16 വർഷം വീതം തടവിനും 2.79 ലക്ഷം രൂപ പിഴയടക്കാനും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ശിക്ഷിച്ചു.

അണിയാരം കണ്ണംവെള്ളി മഠത്തിൽപൊയിൽ നിഖിൽ (30), പന്ന്യന്നൂർ കൈതയുള്ള പറമ്പത്ത് ഹൗസിൽ കെ.പി. ആദർശ് (31), മേനപ്രം നിർമാല്യം ഹൗസിൽ വിജേഷ് (39), പന്ന്യന്നൂർ കിഴക്കെ പറമ്പത്ത് ഹൗസിൽ ശ്രീരാഗ് (39), പന്ന്യന്നൂർ പുളിഞ്ഞോളിൽ ഹൗസിൽ കെ.പി. സൂരജ് (35), കരിയാട് പടന്നക്കര അനന്തപുരം ഹൗസിൽ മിഥുൻ( 35), പന്ന്യന്നൂർ കോയ്യത്താൻറവിട പുല്ലായിക്കണ്ടിയിൽ ഹൗസിൽ ഒ.പി. ദിലീഷ് (32), പെരിങ്ങളം പൂമരച്ചോട്ടിൽ കെ.പി. സനൽ (37), പന്ന്യന്നൂർ കൈതയുള്ള പറമ്പത്ത് ഹൗസിൽ അനീഷ് (39) എന്നിവരെയാണ് ശിക്ഷിച്ചത്.

10 പ്രതികളുള്ള കേസിൽ ഒൻപതാം പ്രതി പന്ന്യന്നൂർ ചാത്താടിയിൽ മിഥുൻലാൽ (33) സംഭവശേഷം മരിച്ചു. പിഴയടച്ച രൂപ സംഭവത്തിൽ പരിക്കേറ്റ അണിയാരം ഇളയടത്ത് താഴെക്കുനിയിൽ ബിജു വിന് നൽകണം. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. രൂപേഷ് ഹാജരായി.

ചൊക്ലി പെരിയാണ്ടി സ്കൂളിന് സമീപം 2016 മാർച്ച് എട്ടിന് രാ വിലെയാണ് സംഭവം. ആക്രമണത്തിൽ കുട്ടികൾക്കും പരിക്കേറ്റു. ചൊക്ലി പോലീസ് എഎസ്ഐ കെ. സതീശൻ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ അബ്ദുൾവഹാബ്, കെ. ഷാജി എന്നിവരാണ് അന്വേഷണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298111/attempt-to-kill-rss-worker-by-stopping-auto-in-panur-nine-cpm-workers-sentenced-to-16-years-in-prison-each-and-fined-rs-279-lakh)