---
title: "കടവത്തൂരിൽ  ക്ഷേത്രത്തിൽ മോഷണം ; കാൽ ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു,"
english_title: "Theft at a temple in Kadavathur; Around a quarter of a lakh rupees lost,"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298173/theft-at-a-temple-in-kadavathur-around-a-quarter-of-a-lakh-rupees-lost"
published_at: "2025-06-24T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a5c8b09ef6_Untitled-1_copy.jpg"
keywords: []
---

# കടവത്തൂരിൽ  ക്ഷേത്രത്തിൽ മോഷണം ; കാൽ ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു,

> **Lead Summary:** കടവത്തൂർ: കടവത്തൂരിൽ ശ്രീധർമ്മശാസ്താ നാരായണ മഠത്തിൽ മോഷണം. തിങ്കളാഴ്ച്ച അർധ രാത്രിയാണ് മോഷണം നടന്നത്. ക്ഷേത്രം പ്രസി.ഇ.ചന്ദ്രൻ കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പുറത്തെ ഭണ്ഡാരവും ഉള്ളിലെ ഭണ്ഡാരവും കുത്തി തുറന്ന നിലയിലാണ്. ഓഫീസ് റൂമിനകത്ത് മേശയിലും, അലമാരയിലും സൂക്ഷിച്ച പണവും നഷ്ടപ്പെട്ടു.

## Article Content

കടവത്തൂർ: കടവത്തൂരിൽ ശ്രീധർമ്മശാസ്താ നാരായണ മഠത്തിൽ മോഷണം. തിങ്കളാഴ്ച്ച അർധ രാത്രിയാണ് മോഷണം നടന്നത്. ക്ഷേത്രം പ്രസി.ഇ.ചന്ദ്രൻ കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പുറത്തെ ഭണ്ഡാരവും ഉള്ളിലെ ഭണ്ഡാരവും കുത്തി തുറന്ന നിലയിലാണ്. ഓഫീസ് റൂമിനകത്ത് മേശയിലും, അലമാരയിലും സൂക്ഷിച്ച പണവും നഷ്ടപ്പെട്ടു.

ക്ഷേത്രത്തിൽ ആഴ്ചയിൽ ഒരു ദിവസമാണ് പൂജ നടക്കുന്നത്. രാത്രി രണ്ടു മണിക്ക് മുഖംമൂടി ധരിച്ച് ഒരാൾ നടന്നു വരുന്നതായി പരിസരത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298173/theft-at-a-temple-in-kadavathur-around-a-quarter-of-a-lakh-rupees-lost)