---
title: "കോൺഗ്രസ് - ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ പ്രതിഷേധം ; കണ്ണൂരിൽ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേർന്ന് കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ്"
english_title: "Protests over Congress-Jamaat-e-Islami alliance; Senior Congress leader leaves party in Kannur to join CPM"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298156/protests-over-congress-jamaat-e-islami-alliance-senior-congress-leader-leaves-party-in-kannur-to-join-cpm"
published_at: "2025-06-24T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a51b269835_vfvfvfv.jpg"
keywords: []
---

# കോൺഗ്രസ് - ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ പ്രതിഷേധം ; കണ്ണൂരിൽ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേർന്ന് കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ്

> **Lead Summary:** കണ്ണൂർ : കോണ്‍ഗ്രസിന്റെ വര്‍ഗീയ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് കണ്ണൂരിൽ മുതിർന്ന നേതാവ് പാര്‍ട്ടി വിട്ടു. മുതിര്‍ന്ന നേതാവ് കെ വി രവീന്ദ്രനാണ് കോണ്‍ഗ്രസ് വിട്ട് കുടുംബത്തോടൊപ്പം സി പി ഐ എമ്മില്‍ ചേര്‍ന്നത്. കോൺഗ്രസ്- ജമാഅത്ത ഇസ്ലാമി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്.

## Article Content

കണ്ണൂർ : കോണ്‍ഗ്രസിന്റെ വര്‍ഗീയ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് കണ്ണൂരിൽ മുതിർന്ന നേതാവ് പാര്‍ട്ടി വിട്ടു. മുതിര്‍ന്ന നേതാവ് കെ വി രവീന്ദ്രനാണ് കോണ്‍ഗ്രസ് വിട്ട് കുടുംബത്തോടൊപ്പം സി പി ഐ എമ്മില്‍ ചേര്‍ന്നത്. കോൺഗ്രസ്- ജമാഅത്ത ഇസ്ലാമി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്.

കണ്ണൂര്‍ ബ്ലോക്ക് പ്രസിഡണ്ടും എടക്കാട് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു രവീന്ദ്രൻ. കോണ്‍ഗ്രസ് മതേതര നിലപാട് കൈവിട്ടുവെന്ന് കെ വി രവീന്ദ്രന്‍ പറഞ്ഞു. അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം തുറന്നടിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298156/protests-over-congress-jamaat-e-islami-alliance-senior-congress-leader-leaves-party-in-kannur-to-join-cpm)