---
title: "പാനൂർ നഗരസഭ 21 ആം വാർഡ് താവുമ്പ്രം ദേശവാസികളൊരുക്കിയ സ്നേഹ വീട്ടിൽ വയനാട്ടെ ദുരന്തബാധിതരായ  നവാസ് - സലീന ദമ്പതികൾ അന്തിയുറങ്ങും"
english_title: "The couple Navas and Salina, who were affected by the disaster in Wayanad, will rest in the Sneha House built by the villagers of Thavumbram, Ward 21, Panur Municipality."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297498/the-couple-navas-and-salina-who-were-affected-by-the-disaster-in-wayanad-will-rest-in-the-sneha-house-built-by-the-villagers-of-thavumbram-ward-21-panur-municipality"
published_at: "2025-06-21T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68563be83e123_Untitled-2_copy.jpg"
keywords: []
---

# പാനൂർ നഗരസഭ 21 ആം വാർഡ് താവുമ്പ്രം ദേശവാസികളൊരുക്കിയ സ്നേഹ വീട്ടിൽ വയനാട്ടെ ദുരന്തബാധിതരായ  നവാസ് - സലീന ദമ്പതികൾ അന്തിയുറങ്ങും

> **Lead Summary:** വയനാട് ചൂരൽമലയിൽ എല്ലാം നഷ്ടപ്പെട്ട സലീന - നവാസ് ദമ്പതികൾക്ക് പാനൂർ നഗരസഭ 21-ാം വാർഡ് താവുമ്പ്രം ദേശവാസികളുടെ കൂട്ടായ്മയിൽ മേപ്പാടി പഞ്ചായത്തിൽ പണിത വീടിൻ്റെ താക്കോൽ ദാനം നടന്നു. കെ.പി.മോഹനൻ എംഎൽഎ കുടുംബത്തിന് താക്കോൽ കൈമാറി.

## Article Content

വയനാട് ചൂരൽമലയിൽ എല്ലാം നഷ്ടപ്പെട്ട സലീന - നവാസ് ദമ്പതികൾക്ക് പാനൂർ നഗരസഭ 21-ാം വാർഡ് താവുമ്പ്രം ദേശവാസികളുടെ കൂട്ടായ്മയിൽ മേപ്പാടി പഞ്ചായത്തിൽ പണിത വീടിൻ്റെ താക്കോൽ ദാനം നടന്നു. കെ.പി.മോഹനൻ എംഎൽഎ കുടുംബത്തിന് താക്കോൽ കൈമാറി.

പുനത്തിൽ മദ്രസ്സക്ക് സമീപം ചേർന്ന ചടങ്ങിൽ ചെയർമാൻ കെ.പി. ഹാഷിം അധ്യക്ഷനായി '

സ്ഥലം സംഭാവനയായി നൽകിയ നാസർ മാനുപ്പ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ എൻ. എ കരീം സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഉമൈസ തിരുവമ്പാടി, എ എം. രാജേഷ് കൗൺസിലർമാരായ ആ വോലം ബഷീർ, ,എം. ശ്രീജ എം.ടി. കെ ബാബു, ഷൈനമോഹൻ ദാസ്, കെ.കെ. സുധീർ കുമാർ, അൻവർ കക്കാട്, കെ.കെ. മിനി, സി.കെ. സജില രാഷ്ട്രീയ പ്രതിനിധികളായ ടി. മഹറൂഫ്,എം സുധാകരൻ, ടി.എച്ച്. നാരായണൻ ,വിനോദ് കരിയാട്, പി പ്രഭാകരൻ, പി. രാകേഷ്, പി. കെ രാജൻ, കെ.കെ. അസ്ലം, കെ.സി ഹസീന എന്നിവർ സംസാരിച്ചു. ജനകീയ കൗൺസിലറായ എൻ. എ കരീമിനെയും സ്ഥലം നൽകിയ നാസർ മാനുപ്പയെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297498/the-couple-navas-and-salina-who-were-affected-by-the-disaster-in-wayanad-will-rest-in-the-sneha-house-built-by-the-villagers-of-thavumbram-ward-21-panur-municipality)