---
title: "പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ യുവതി ജീവനൊടുക്കിയെന്ന കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് പോലീസ് ; ദൃശ്യങ്ങൾ പുറത്ത്"
english_title: "Police say more people will be accused in the case of a woman who committed suicide in a mob trial in Pinarayi Kayalode Parambai; footage released"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297413/police-say-more-people-will-be-accused-in-the-case-of-a-woman-who-committed-suicide-in-a-mob-trial-in-pinarayi-kayalode-parambai-footage-released"
published_at: "2025-06-20T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685562fe0a73f_download_(1).jpg"
keywords: []
---

# പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ യുവതി ജീവനൊടുക്കിയെന്ന കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് പോലീസ് ; ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** പിണറായി: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ യുവതി ജീവനൊടുക്കിയെന്ന കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് പോലീസ് ; ദൃശ്യങ്ങൾ പുറത്ത്

## Article Content

പിണറായി: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ യുവതി ജീവനൊടുക്കിയെന്ന കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് പോലീസ് ; ദൃശ്യങ്ങൾ പുറത്ത്

കുറ്റവിചാരണ നടത്തുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കായലോട് പറമ്പായിയിലെ റസീന മൻസിലിൽ റസീന (40)യെ ആണ് ചൊവ്വാഴ്‌ച വീടിനുള്ളിൽ തൂങ്ങിമരിച്ചനില യിൽ കണ്ടെത്തിയത്.

സംഭവത്തിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി മൂന്ന് എസ്‌ഡിപിഐ പ്രവർത്തകരെ പിണറായി പോലീസ് അറസ്റ്റു ചെയ്‌തിരുന്നു. യുവതിയുടെ ആത്മഹത്യക്കുറിപ്പിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാൻറെ വളപ്പിൽ കെ.എ. ഫൈസൽ(34), കൂടത്താൻ കണ്ടി ഹൗസിൽ വി.കെ. റഫ്‌നാസ് (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. പ്രതികളെ തലശേരി കോടതി റിമാൻഡ് ചെയ്‌തു. ഞായറാഴ്‌ച ഉച്ചകഴിഞ്ഞു മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ യുവതി ആൺസുഹൃത്തിനോട് സംസാരിച്ചു

നിൽക്കുന്നത് ഒരു സംഘം ചോദ്യം ചെയ്യുകയായിരുന്നു. അതിനുശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ച പ്രതികൾ മയ്യിൽ സ്വദേശിയായ ആൺ സുഹൃത്തിനെ കൈയേറ്റം ചെയ്‌ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു.

അഞ്ച് മണിക്കൂറോളം യുവാവിനെ കുറ്റവിചാരണ നടത്തിയ സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് 8.30ഓടെ പറമ്പായിയിലെ എസ്‌ഡിപിഐ ഓഫീസിലെത്തി ച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചു വരുത്തി. രാത്രി വൈകിയാണ്

യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചതെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ റസീനയെയും കുടുംബത്തെയും അപമാനിക്കുന്ന രൂപത്തിൽ പ്രചാരണമുണ്ടായതിൽ മനംനൊന്താണ് റസീന ആത്മഹത്യ ചെയ്തതതെന്നാ ണ് ആരോപണം.

യുവാവിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും വിട്ടു നൽകാൻ സംഘം തയാറാ യില്ല. അറസ്റ്റിലായ പ്രതികളിൽ നിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തുകയായിരുന്നു. കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷ ണം നടക്കുകയാണെന്നും പോലീസ് ഇൻസ്പെക്ടർ എൻ. അജീഷ് കുമാർ പറഞ്ഞു. സബ് ഇൻസ്പെക്ടർ ബി.എസ്. ബാവിഷിനാണ് അന്വേഷണച്ചുമതല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297413/police-say-more-people-will-be-accused-in-the-case-of-a-woman-who-committed-suicide-in-a-mob-trial-in-pinarayi-kayalode-parambai-footage-released)