---
title: "കണ്ണൂരിൽ ബീച്ചിൽ വച്ച് നായ കടിയേറ്റ അഞ്ചു വയസുകാരന് പേ വിഷ ബാധ സ്ഥിരീകരിച്ചു ; കുട്ടി ഗുരുതരാവസ്ഥയിൽ"
english_title: "Five-year-old boy bitten by dog ​​at Kannur beach tests positive for rabies; child in critical condition"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297321/five-year-old-boy-bitten-by-dog-at-kannur-beach-tests-positive-for-rabies-child-in-critical-condition"
published_at: "2025-06-20T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68550c15f2bdf_Untitled-5_copy.jpg"
keywords: []
---

# കണ്ണൂരിൽ ബീച്ചിൽ വച്ച് നായ കടിയേറ്റ അഞ്ചു വയസുകാരന് പേ വിഷ ബാധ സ്ഥിരീകരിച്ചു ; കുട്ടി ഗുരുതരാവസ്ഥയിൽ

> **Lead Summary:** ബീച്ചിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിലുള്ള കുട്ടി പരിയാരം മെഡി. കോളേജാശു പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാ ണ്. തമിഴ്‌നാട് സ്വദേശിയുടെ മകനായ അഞ്ചുവയസുകാരന് കഴിഞ്ഞ 31നാണ് കണ്ണിലും

## Article Content

ബീച്ചിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിലുള്ള കുട്ടി പരിയാരം മെഡി. കോളേജാശു പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാ ണ്. തമിഴ്‌നാട് സ്വദേശിയുടെ മകനായ അഞ്ചുവയസുകാരന് കഴിഞ്ഞ 31നാണ് കണ്ണിലും

കാലിലും നായയുടെ കടിയേറ്റത്. ഇതിനെ തുടർന്ന് ജൂൺ മൂന്ന്, ഏഴ്, 28 തീയതികളിൽ കുത്തിവെപ്പെടുക്കാൻ ഡോക്‌ടർമാർ നിർദേശിച്ചു. ആദ്യ രണ്ട് കുത്തിവെപ്പുകളും കുട്ടി എടുത്തിരുന്നു. ഇതിനിടെ പനി, ഉമിനീർ ഇറക്കാൻ പ്രയാസം തുടങ്ങിയ അസ്വസ്ഥ തകളെത്തുടർന്ന് പരിയാരം മെഡി. കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. റാബീസ് പരി ശോധനക്കായി ആശുപത്രി അധികൃതർ കുട്ടിയുടെ സാമ്പിൾ അയക്കുകയും ചെയ്‌തു. പരിശോധനാ ഫലത്തിലാണ് കുട്ടിക്ക് പേവി ഷബാധ സ്ഥിരീകരിച്ചത്.

കുട്ടിയുടെ കണ്ണിന് കടിയേറ്റതിനാൽ പ്രതിരോധ കുത്തി വെപ്പെടുക്കുന്നതിന് മുമ്പ് തന്നെ വൈറസ് തലച്ചോറിലെത്തിയതായി ഡോക്ടർമാർ പറഞ്ഞു.

റാബീസ് വൈറസ് നാഡികളിലൂടെ പതുക്കെ സഞ്ചരിച്ച് മസ്‌തിഷ്ക്കത്തിലെത്തി പെരുകി മരണമുണ്ടാക്കുന്ന രോഗാണുവാണ്. തലച്ചോറിൽ വൈറസ് എത്തിക്കഴിഞ്ഞാൽ നിയന്ത്രിക്കൽ എളുപ്പമല്ല. അതിനാൽ എത്രയും വേഗം പ്രതിരോധം സൃഷ്ട‌ിച്ച് നിർവീര്യമാക്കാനാണ് വാക്‌സിൻ നൽകുന്നത്.

ആഴത്തിലുള്ള മുറിവുകളാ ണെങ്കിൽ നാഡികളിലൂടെ പതിവിലും വേഗത്തിൽ വൈറസ്

തലച്ചോറിലെത്തും. കഴുത്തിന് മുകളിലെ ഭാഗത്തെവിടെയെങ്കിലുമാണ് നായയുടെ കടിയേറ്റതെങ്കിൽ അപകട സാധ്യത കൂടുതലാണ്. തലച്ചോറിലേക്ക് പെട്ടെന്ന് വൈറസ് എത്തുന്നതിനാലാണിത്. കടിയേറ്റ ഭാഗം മുതൽ തലച്ചോറ് വരെയുള്ള അകലം വർധി ക്കുമ്പോൾ അപകടസാധ്യത കുറയും. കൂട്ടിയുടെ കണ്ണിന് കടിയേറ്റതാണ് വൈറസ് വ്യാപനം വേഗത്തിലാക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297321/five-year-old-boy-bitten-by-dog-at-kannur-beach-tests-positive-for-rabies-child-in-critical-condition)