---
title: "ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ  വായനാദിനം ആഘോഷിച്ചു ; വിവിധ  ക്ലബ്ബുദ്ഘാടനവും നടന്നു"
english_title: "Reading Day was celebrated at Chokli Rama Vilasam Higher Secondary School; various clubs were also inaugurated."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297285/reading-day-was-celebrated-at-chokli-rama-vilasam-higher-secondary-school-various-clubs-were-also-inaugurated"
published_at: "2025-06-20T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6854f0c13dda5_Untitled-3_copy.jpg"
keywords: []
---

# ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ  വായനാദിനം ആഘോഷിച്ചു ; വിവിധ  ക്ലബ്ബുദ്ഘാടനവും നടന്നു

> **Lead Summary:** ചൊക്ലി: ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ പി എൻ പണിക്കർ അനുസ്മരണത്തിൻ്റെ ഭാഗമായുള്ളവായനദിന പരിപാടികളുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കഥാകൃത്തും നോവലിസ്റ്റുമായ രമേശൻ ബ്ലാത്തൂർ നിർവ്വഹിച്ചു.

## Article Content

ചൊക്ലി: ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ പി എൻ പണിക്കർ അനുസ്മരണത്തിൻ്റെ ഭാഗമായുള്ളവായനദിന പരിപാടികളുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കഥാകൃത്തും നോവലിസ്റ്റുമായ രമേശൻ ബ്ലാത്തൂർ നിർവ്വഹിച്ചു.

പി ടി എ വൈസ് പ്രസിഡൻ്റ് എൻ. അനൂപ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഉദയകുമാർ, മലയാളം അധ്യാപകൻ ഏ കെ അനീഷ് - എന്നിവർ സംസാരിച്ചു.

തുടർന്ന് 'കഥയുടെ രചനാ വഴികൾ ' -ശില്ല ശാല സംഘടിപ്പിച്ചു. രമേശൻ ബ്ലാത്തൂർ കുട്ടികൾക്ക് എഴുത്തിൻ്റെ സങ്കേതങ്ങൾ പരിചയപ്പെടുത്തി. ചടങ്ങിൽ കുട്ടികളുടെ മാഗസിൻ ' കിളിവാതിൽ '- പ്രകാശനം ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297285/reading-day-was-celebrated-at-chokli-rama-vilasam-higher-secondary-school-various-clubs-were-also-inaugurated)