---
title: "'കാൽ' നൂറ്റാണ്ടിൻ്റെ നഷ്ടം മറന്ന്  ചെറുവാഞ്ചേരിയിലെ ഡോ.അസ്ന ഇടതുകാൽ വച്ച് വിവാഹ ജീവിതത്തിലേക്ക്..."
english_title: "Forgetting the loss of a quarter of a century, Dr. Asna of Cheruvancherry steps into married life with her left foot..."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297272/forgetting-the-loss-of-a-quarter-of-a-century-dr-asna-of-cheruvancherry-steps-into-married-life-with-her-left-foot"
published_at: "2025-06-20T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6854e94063ed7_Untitled-2_copy.jpg"
keywords: []
---

# 'കാൽ' നൂറ്റാണ്ടിൻ്റെ നഷ്ടം മറന്ന്  ചെറുവാഞ്ചേരിയിലെ ഡോ.അസ്ന ഇടതുകാൽ വച്ച് വിവാഹ ജീവിതത്തിലേക്ക്...

> **Lead Summary:** പാനൂർ : 25 വർഷം മുൻപ് രാഷ്ട്രീയ അക്രമത്തിനിടെ ബോംബേറിൽ കാൽ നഷ്‌ടമായ ചെറുവാഞ്ചേരി പൂവത്തൂർ തരശിപ്പറമ്പത്ത് ഡോ. അസ്‌ന ജുലൈ 5ന് വിവാഹിതയാകു ന്നു. ആലക്കോട് അരങ്ങം വാഴയിൽ വീട്ടിൽ വി.കെ.നാരായണന്റെയും, ലീന നാരായണൻ്റെയും മകനും ഷാർജയിൽ എൻജിനീയറു മായ നിഖിലാണ് വരൻ.തദ്ദേശ തിര ഞ്ഞെടുപ്പിനിടെ 2000 സെപ്റ്റംബർ 27നു ബോംബേറിലാണ് 6 വയസ്സുകാരിഅസ്നയുടെകാൽ നഷ്‌ടപ്പെട്ടത്. പോളിങ് സ്റ്റേഷനായിരുന്ന പൂവത്തൂർഎൽപി സ്കൂ‌ൾ ബൂത്തിനു സമീപം, വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അസ്ന. അമ്മ ശാന്തയ്ക്കും അനിയൻ ആനന്ദിനും സാരമായി പരുക്കേറ്റു.

## Article Content

പാനൂർ : 25 വർഷം മുൻപ് രാഷ്ട്രീയ അക്രമത്തിനിടെ ബോംബേറിൽ കാൽ നഷ്‌ടമായ ചെറുവാഞ്ചേരി പൂവത്തൂർ തരശിപ്പറമ്പത്ത് ഡോ. അസ്‌ന ജുലൈ 5ന് വിവാഹിതയാകു ന്നു. ആലക്കോട് അരങ്ങം വാഴയിൽ വീട്ടിൽ വി.കെ.നാരായണന്റെയും, ലീന നാരായണൻ്റെയും മകനും ഷാർജയിൽ എൻജിനീയറു മായ നിഖിലാണ് വരൻ.തദ്ദേശ തിര ഞ്ഞെടുപ്പിനിടെ 2000 സെപ്റ്റംബർ 27നു ബോംബേറിലാണ് 6 വയസ്സുകാരിഅസ്നയുടെകാൽ നഷ്‌ടപ്പെട്ടത്. പോളിങ് സ്റ്റേഷനായിരുന്ന പൂവത്തൂർഎൽപി സ്കൂ‌ൾ ബൂത്തിനു സമീപം, വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അസ്ന. അമ്മ ശാന്തയ്ക്കും അനിയൻ ആനന്ദിനും സാരമായി പരുക്കേറ്റു.

അസ്‌നയുടെ വലതുകാൽ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടി വന്നു. എല്ലാ പ്രയാസങ്ങളും മറികടന്നു പഠനത്തിൽ മികച്ച വിജയം നേടിയ അസ്ന 2013ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നു ഡോക്ടറായി.

ക്ലാസ് മുറിയിലേക്കു പടി കയറാൻ ബുദ്ധിമുട്ടിയപ്പോൾ ഉമ്മൻ ചാണ്ടി സർക്കാർ ലിഫ്റ്റ് നിർമിച്ചു നൽകി. ഇപ്പോൾ വടകരയിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ട‌റായി ജോലി ചെയ്യുന്നു.

അസ്‌ന ഡോക്ട‌റായത് ആഘോഷിച്ച നാട് വിവാഹവും ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297272/forgetting-the-loss-of-a-quarter-of-a-century-dr-asna-of-cheruvancherry-steps-into-married-life-with-her-left-foot)