---
title: "ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങിയ  സംഭവം ; നരിക്കോട്ടുമല  കെ.പി മോഹനൻ എം എൽ എ സന്ദർശിച്ചു, നാളെ ജനജാഗ്രതാ യോഗം."
english_title: "Incident of a herd of wild elephants descending on a residential area; Narikottumalai MLA KP Mohanan visited, public awareness meeting tomorrow."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295834/incident-of-a-herd-of-wild-elephants-descending-on-a-residential-area-narikottumalai-mla-kp-mohanan-visited-public-awareness-meeting-tomorrow"
published_at: "2025-06-12T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ab05fc4fa3_Untitled-1_copy.jpg"
keywords: []
---

# ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങിയ  സംഭവം ; നരിക്കോട്ടുമല  കെ.പി മോഹനൻ എം എൽ എ സന്ദർശിച്ചു, നാളെ ജനജാഗ്രതാ യോഗം.

> **Lead Summary:** ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങിയ പശ്ചാത്തലത്തിൽ നരിക്കോട്ടു മലയിൽ ജാഗ്രതാ നടപടികൾ ശക്തമാക്കുന്നു. കണ്ണവം വനമേഖലയോട് ചേർന്ന പ്രദേശത്ത് പുലർച്ചെ കാട്ടാനയിറങ്ങിയ സാഹചര്യത്തിൽ സ്ഥലത്തെത്തിയ കെ.പി. മോഹനൻ എം.എൽ.എ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുൻകരുതൽ നടപടികൾ ഊർജിതമാക്കാൻ നിർദ്ദേശം നൽകി.

## Article Content

ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങിയ പശ്ചാത്തലത്തിൽ നരിക്കോട്ടു മലയിൽ ജാഗ്രതാ നടപടികൾ ശക്തമാക്കുന്നു. കണ്ണവം വനമേഖലയോട് ചേർന്ന പ്രദേശത്ത് പുലർച്ചെ കാട്ടാനയിറങ്ങിയ സാഹചര്യത്തിൽ സ്ഥലത്തെത്തിയ കെ.പി. മോഹനൻ എം.എൽ.എ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുൻകരുതൽ നടപടികൾ ഊർജിതമാക്കാൻ നിർദ്ദേശം നൽകി.

നാളെ രാവിലെ 11 മണിക്ക് നരിക്കോട്ടുമല സാംസ്കാരിക കേന്ദ്രത്തിൽ ജനജാഗ്രതാ സമിതിയുടെ അടിയന്തിരയോഗം എം എൽ എ യുടെ നേതൃത്വത്തിൽ ചേരും.

ആനയിറങ്ങിയ മേഖലയിൽ എംഎൽഎ, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെക്കീന തെക്കയിൽ, ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൊയമ്പ്രത്ത് ഇസ്‌മായിൽ മാസ്റ്റർ, സെക്രട്ടറി വി.വി.പ്രസാദ്, പഞ്ചായത്തംഗം ഇ.സുധ, വനം വകുപ്പ് കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്തിൻ്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശി ച്ചു. ഫോറസ്റ്റ് ഉദ്യോഗസ്‌ഥരായ ജിജിൽ, അശ്വനി, ജോബിൻ എന്നിവരും കൂടെയുണ്ടാ യിരുന്നു.

ഫോറസ്റ്റ‌് ക്യാംപ് ഷെഡ് വഴി കടന്നു പോയ ആനക്കുട്ടം സമീപത്തെ വാഴക്കൃഷി നശിപ്പിച്ചു. ഒരു കുട്ടിയടക്കം 4 ആനകളാണ് എത്തിയത്. ഫോറസ്റ്റ് ക്യാംപ് ഷെഡിലെ രാത്രി കാവൽക്കാരൻ രതീഷിൻ്റെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്നു സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. കോളയാട് അതിർ ത്തിയിലാണ് പ്രദേശം. ചെന്നപ്പൊയിൽ പാതവഴിയാണ് ആനക്കൂട്ടം നരി ക്കോട്ടുമലയിലെത്തിയത്. നൂറോളം പേർ താമസിക്കുന്ന പ്രദേശത്ത് ആനക്കുട്ടം എത്തിയതിൽ നാട്ടുകാർ ഭീതിയിലാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295834/incident-of-a-herd-of-wild-elephants-descending-on-a-residential-area-narikottumalai-mla-kp-mohanan-visited-public-awareness-meeting-tomorrow)