---
title: "വടകരയിൽ കെഎസ്ആർടിസി ബസിൽ തീ പിടിത്തം; ടയർ പൊട്ടി"
english_title: "KSRTC bus catches fire in Vadakara; tire bursts"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295982/ksrtc-bus-catches-fire-in-vadakara-tire-bursts"
published_at: "2025-06-13T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bce5e32926_684bb4ef908ba_bus.jpg"
keywords: []
---

# വടകരയിൽ കെഎസ്ആർടിസി ബസിൽ തീ പിടിത്തം; ടയർ പൊട്ടി

> **Lead Summary:** കെഎസ്ആർടിസി ബസിൽ തീ പിടിത്തം. കോട്ടയം-കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് വടകരയിലാണ് അപകടം.

## Article Content

കെഎസ്ആർടിസി ബസിൽ തീ പിടിത്തം. കോട്ടയം-കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് വടകരയിലാണ് അപകടം.

തീപിടിച്ച് ടയർ പൊട്ടുകയായിരുന്നു. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്. മുപ്പതോളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ആണ് വൻ ദുരന്തം ഒഴിവായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295982/ksrtc-bus-catches-fire-in-vadakara-tire-bursts)