---
title: "കണ്ണൂരും കാസർഗോട്ടും നാളെ അതിതീവ്ര മഴ മുന്നറിയിപ്പ് ;  സംസ്ഥാനത്ത് വരുന്ന 4 ദിവസം മഴ കനക്കും "
english_title: "#kannur# kasargode heavy# rain #4 days"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296016/kannur-kasargode-heavy-rain-4-days"
published_at: "2025-06-13T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bf5b07a456_1000754086.jpg"
keywords: []
---

# കണ്ണൂരും കാസർഗോട്ടും നാളെ അതിതീവ്ര മഴ മുന്നറിയിപ്പ് ;  സംസ്ഥാനത്ത് വരുന്ന 4 ദിവസം മഴ കനക്കും 

> **Lead Summary:** കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. വരുന്ന നാല് ദിവസം സംസ്ഥാനത്ത് മഴ കനക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 10 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട് ആണുള്ളത്.

## Article Content

കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. വരുന്ന നാല് ദിവസം സംസ്ഥാനത്ത് മഴ കനക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 10 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട് ആണുള്ളത്.

നാളെ 2 ജില്ലകൾക്ക് റെഡ് അലർട്ടും, 9 ജില്ലകൾക്ക് ഓറഞ്ച് അലർട്ടും, മൂന്ന് ജില്ലകൾക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ കണ്ണൂർ കാസർഗോഡ് ജില്ലകൾക്കാണ് റെഡ് അലർട്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകൾക്ക് നാളെ യെല്ലോ അലർട്ട് ആണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296016/kannur-kasargode-heavy-rain-4-days)