വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ച് ഡെ. തഹസിൽദാർ ; മന്ത്രി രാജൻ ഇടപെട്ടു, സസ്പെൻഷൻ

വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ച്  ഡെ. തഹസിൽദാർ ; മന്ത്രി രാജൻ ഇടപെട്ടു, സസ്പെൻഷൻ
Jun 13, 2025 11:53 AM | By Rajina Sandeep

( www.panoornews.in)അഹമ്മദാബാദ്  വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമന്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി. റവന്യു മന്ത്രി കെ രാജന്റെ നിർദേശ പ്രകാരം ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.


ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് സസ്പെൻഡ് ചെയ്ത് കൊണ്ട് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനാണ് ഫെയ്സ്ബുക്കില്‍ രഞ്ജിതയെ കുറിച്ച് മോശം കമന്റിട്ടത്. മരിച്ച രഞ്ജിതയെ അപമാനിച്ചത് അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസിൽദാരുടെ പരാമർശം അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റിട്ടത് പോസ്റ്റ് വിവാദമായതോടെ തഹസിൽദാർ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.


അതേസമയം അപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയുടെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് ശേഷം നാട്ടിലേയ്ക്ക് എത്തിക്കും. അതിനായി രജ്ഞിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകും. തിരുവല്ല തഹസിൽദാറിൽ നിന്ന് രേഖകൾ കൈപ്പറ്റിയശേഷമായിരിക്കും അഹമ്മദാബാദിലേക്ക് യാത്ര തിരിക്കുക.


സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് അതിൻ്റെ നടപടിക്രമങ്ങൾക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. സർക്കാർ ജോലിയെന്ന സ്വപ്നം പൂവണിഞ്ഞതിൻ്റെ സന്തോഷത്തിലായിരുന്നു രഞ്ജിത. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്.


ഇതിനിടെയാണ് ഒട്ടും പ്രതീക്ഷിക്കാതെ ഇന്നലെ ഉച്ചയോടെ പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെടുകയും വിമാനം ഇടിച്ചിറങ്ങിയ ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ അടക്കം 294 പേർ മരിക്കുകയും ചെയ്തത്

D. Tehsildar insults Ranjitha, who died in a plane crash; Minister Rajan intervenes, suspends

Next TV

Related Stories
കുറ്റ്യാടി മെഡിക്കൽ ലാബിൽ ശുചി മുറിയിൽ ഒളിക്യാമറ ;  നഴ്‌സുമാരുടെ വീഡിയോ  പകർത്തിയ  മധ്യവസ്കൻ  പിടിയിൽ

Jun 14, 2025 09:00 AM

കുറ്റ്യാടി മെഡിക്കൽ ലാബിൽ ശുചി മുറിയിൽ ഒളിക്യാമറ ; നഴ്‌സുമാരുടെ വീഡിയോ പകർത്തിയ മധ്യവസ്കൻ പിടിയിൽ

കുറ്റ്യാടി മെഡിക്കൽ ലാബിൽ ശുചി മുറിയിൽ ഒളിക്യാമറ ; നഴ്‌സുമാരുടെ വീഡിയോ പകർത്തിയ മധ്യവസ്കൻ ...

Read More >>
കനത്തമഴ;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Jun 14, 2025 08:16 AM

കനത്തമഴ; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ്...

Read More >>
ഐജിയുടെ ചിത്രം ഉപയോഗിച്ച്  വ്യാജ എഫ്ബി അക്കൗണ്ടിലൂടെ  ആൾമാറാട്ടം; കേസ്

Jun 14, 2025 08:15 AM

ഐജിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ എഫ്ബി അക്കൗണ്ടിലൂടെ ആൾമാറാട്ടം; കേസ്

ഐജിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ എഫ്ബി അക്കൗണ്ടിലൂടെ ആൾമാറാട്ടം;...

Read More >>
ഹെയർ മസാജിങ്ങിന് തലശേരിയിൽ   സലൂണിൽ എത്തിയ 24കാരിയായ  യുവതിക്ക് നേരേ പീഡനശ്രമം ;  ഉടമ അറസ്റ്റിൽ

Jun 13, 2025 10:09 PM

ഹെയർ മസാജിങ്ങിന് തലശേരിയിൽ സലൂണിൽ എത്തിയ 24കാരിയായ യുവതിക്ക് നേരേ പീഡനശ്രമം ; ഉടമ അറസ്റ്റിൽ

ഹെയർ മസാജിങ്ങിന് തലശേരിയിൽ സലൂണിൽ എത്തിയ 24കാരിയായ യുവതിക്ക് നേരേ...

Read More >>
കണ്ടയ്നർ ലോറി കുടുങ്ങി ചൊക്ലിയിൽ വൻ  ഗതാഗത കുരുക്ക്

Jun 13, 2025 07:04 PM

കണ്ടയ്നർ ലോറി കുടുങ്ങി ചൊക്ലിയിൽ വൻ ഗതാഗത കുരുക്ക്

കണ്ടയ്നർ ലോറി കുടുങ്ങി ചൊക്ലിയിൽ വൻ ഗതാഗത...

Read More >>
 വീണ്ടും കാട്ടാന ആക്രമണം ;  ഇടുക്കിയിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

Jun 13, 2025 06:35 PM

വീണ്ടും കാട്ടാന ആക്രമണം ; ഇടുക്കിയിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

വീണ്ടും കാട്ടാന ആക്രമണം ; ഇടുക്കിയിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു...

Read More >>
Top Stories