---
title: "തലശേരി ബസ് സ്റ്റാന്റിൽ കുഴഞ്ഞു വീണ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത് ചമ്പാട് സ്വദേശി "
english_title: "A native of Chambad died while undergoing treatment at the hospital after collapsing at the Thalassery bus stand."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295996/a-native-of-chambad-died-while-undergoing-treatment-at-the-hospital-after-collapsing-at-the-thalassery-bus-stand"
published_at: "2025-06-13T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684beda3807c1_Untitled-5_copy.jpg"
keywords: []
---

# തലശേരി ബസ് സ്റ്റാന്റിൽ കുഴഞ്ഞു വീണ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത് ചമ്പാട് സ്വദേശി 

> **Lead Summary:**  ചമ്പാട് : തലശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അവശനായി കിടക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം പോലീസ് ആശുപത്രിയിൽ എത്തിച്ച് ചികിത്സക്കിടയിൽ മരിച്ചത് ചമ്പാട് സ്വദേശി. താഴെ ചമ്പാട് കുഞ്ഞിപ്പറമ്പത്ത് ദേവദാസൻ ആണ് മരിച്ചത്.

## Article Content

 ചമ്പാട് : തലശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അവശനായി കിടക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം പോലീസ് ആശുപത്രിയിൽ എത്തിച്ച് ചികിത്സക്കിടയിൽ മരിച്ചത് ചമ്പാട് സ്വദേശി. താഴെ ചമ്പാട് കുഞ്ഞിപ്പറമ്പത്ത് ദേവദാസൻ ആണ് മരിച്ചത്.

പരേതരായ ബാലൻ - നാണി ദമ്പതികളുടെ മകനായ ദേവദാസൻ അവിവാഹിതനാണ്.

രവീന്ദ്രൻ,ഗോപകുമാർ,ലഷ്മി, ശൈലജ എന്നിവർ സഹോദരങ്ങളാണ്.

ബിന്ദു, ദാമോധരൻ, പവിത്രൻ എന്നിവർ മരുമക്കളാണ്. സംസ്കാര ചടങ്ങുകളടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് പരിസരവാസിയും, പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ കെ.പി. ശശിധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295996/a-native-of-chambad-died-while-undergoing-treatment-at-the-hospital-after-collapsing-at-the-thalassery-bus-stand)