---
title: "ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽവെസ്റ്റ്നൈൽ പനി സ്ഥിരീകരിച്ചു."
english_title: "West Nile fever confirmed in Chittariparamba Grama Panchayat."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295956/west-nile-fever-confirmed-in-chittariparamba-grama-panchayat"
published_at: "2025-06-13T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bbbad35ce7_Untitled-3_copy.jpg"
keywords: []
---

# ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽവെസ്റ്റ്നൈൽ പനി സ്ഥിരീകരിച്ചു.

> **Lead Summary:** പാനൂർ : മുടപ്പത്തൂർ വാർഡിലെ 50 കാരനിലാണ് വെസ്റ്റ്നൈൽ പനി കണ്ടെത്തിയത്. കടുത്ത പനിയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളിൽ വെസ്റ്റ്‌നൈലിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പനി ഭേദമായതിനാ ൽ ഇയാൾ ആശുപത്രി വിട്ടു.

## Article Content

പാനൂർ : മുടപ്പത്തൂർ വാർഡിലെ 50 കാരനിലാണ് വെസ്റ്റ്നൈൽ പനി കണ്ടെത്തിയത്. കടുത്ത പനിയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളിൽ വെസ്റ്റ്‌നൈലിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പനി ഭേദമായതിനാ ൽ ഇയാൾ ആശുപത്രി വിട്ടു.

വെസ്റ്റ്നൈൽ കണ്ടെത്തിയതിന്റെ അടിസ്ഥാന ത്തിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്ത്, ആരോഗ്യവകുപ്പ്

എന്നിവയുടെ ആഭിമുഖ്യത്തിൽ അവലോകനയോഗം ചേർന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിജരാജീവൻ അധ്യക്ഷയായി. ഹെൽത്ത് ഇൻസ്പെക്ടർ ജസീന പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. ബൈജു ആരോഗ്യ ബോധവത്കണ ക്ലാസെടുത്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.സി. സഹൽരാജ്, പി. അശോകൻ എന്നിവർ സംസാരിച്ചു. ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വാർഡ്‌തല ആരോഗ്യ ശുചിത്വ സമിതി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295956/west-nile-fever-confirmed-in-chittariparamba-grama-panchayat)