---
title: "രണ്ട് ക്വിൻറൽ വളർത്ത് മത്സ്യങ്ങൾ  കവർന്ന് മോഷ്ടാക്കളുടെ  കണ്ണില്ലാത്ത ക്രൂരത ; കണ്ണൂർ മലപ്പട്ടം സ്വദേശിയായ വയോധികൻ്റെ മൂന്നര മാസത്തെ കഠിനാധ്വാനം പാഴായി"
english_title: "The eyeless cruelty of thieves who stole two quintals of farmed fish; Three and a half months of hard work of an elderly man from Malapattam, Kannur, went to waste"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295373/the-eyeless-cruelty-of-thieves-who-stole-two-quintals-of-farmed-fish-three-and-a-half-months-of-hard-work-of-an-elderly-man-from-malapattam-kannur-went-to-waste"
published_at: "2025-06-10T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847c2359f6e2_Untitled-2_copy.jpg"
keywords: []
---

# രണ്ട് ക്വിൻറൽ വളർത്ത് മത്സ്യങ്ങൾ  കവർന്ന് മോഷ്ടാക്കളുടെ  കണ്ണില്ലാത്ത ക്രൂരത ; കണ്ണൂർ മലപ്പട്ടം സ്വദേശിയായ വയോധികൻ്റെ മൂന്നര മാസത്തെ കഠിനാധ്വാനം പാഴായി

> **Lead Summary:** കണ്ണൂർ: മൂന്നര മാസമാ യി നോക്കിവളർത്തിയ രണ്ട് ക്വിന്റലോളം മത്സ്യങ്ങളെ നഷ്ടമായത്തിന്റെ വേദനയിലാണ് മലപ്പട്ടം മേപ്പറമ്പിലെ എ.വി. നാരായണൻ. ഒറ്റ രാത്രികൊണ്ട് എഴുന്നൂറോളം വരാലുകളാണ് നാരായണന് നഷ്ടമായത്.

## Article Content

കണ്ണൂർ: മൂന്നര മാസമാ യി നോക്കിവളർത്തിയ രണ്ട് ക്വിന്റലോളം മത്സ്യങ്ങളെ നഷ്ടമായത്തിന്റെ വേദനയിലാണ് മലപ്പട്ടം മേപ്പറമ്പിലെ എ.വി. നാരായണൻ. ഒറ്റ രാത്രികൊണ്ട് എഴുന്നൂറോളം വരാലുകളാണ് നാരായണന് നഷ്ടമായത്.

200 / 500 ഗ്രാം വരെ തൂക്കമുള്ളവയായിരുന്നു. ഈ മാസം രണ്ടിനാണ് മോഷണ വിവരം നാരായണന്റെ ശ്രദ്ധ യിൽപ്പെട്ടത്. രണ്ട് ദിവസം ഇട്ട തീറ്റ മുഴുവൻ ടാങ്കിൽതന്നെ കിടക്കുന്നത് കണ്ട് വറ്റിച്ച് നോക്കി യപ്പോഴാണ് മീനുകൾ നഷ്ടപ്പെട്ടതായി മനസ്സിലായത്.

എട്ട് വർഷമായി വീടിന് പിറകിൽ റബ്ബർത്തോട്ടത്തിൽ ഒരുക്കിയ മൂന്ന് ടാങ്കുകളിലാണ് ഇദ്ദേഹം മത്സ്യക്ക്യഷി ചെയ്തുവരുന്നത്. ഇതിൽ വരാൽകൃഷി നടത്തിയ ടാങ്കിലെ മീനുകളാണ് നഷ്ടമായത്. ഒരു ടാങ്കിൽ അസംവാളയും മറ്റൊന്നിൽ തിലോപ്പിയയും വളർത്തുന്നുണ്ട്.

ഫിഷറീസ് വകുപ്പിൻ്റെ സബ്‌സിഡിയോടെ 750 വരാൽ മത്സ്യക്കുഞ്ഞുങ്ങളെയാണ് മൂന്നരമാസം മുൻപ് ടാങ്കിൽ നിക്ഷേപിച്ചത്. ഇതിൽ നാലെണ്ണം മാത്രമേ ഇപ്പോൾ ടാങ്കിൽ ബാക്കിയുള്ളൂ. ടാങ്കി ന് മുകളിൽ സ്ഥാപിച്ച നെറ്റ് നീക്കിയശേഷമാണ് മോഷണം നടത്തിയത്. വീടിന് പുറകിൽ 10 മീറ്റർ നടന്നാൽ റോഡുള്ള തിനാൽ മോഷ്ടാക്കൾ ഇതുവഴിയാകും വന്നതെന്ന് കരുതുന്നു.

നാരായണൻ മയ്യിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മേയ് 30, 31 ദിവസങ്ങളിൽ എപ്പോഴെങ്കിലുമായിരിക്കും മോഷണം നടക്കാൻ സാധ്യതയെന്ന് നാരായണൻ പറഞ്ഞു. 'ആ ദിവസങ്ങളിൽ കനത്ത മഴയുണ്ടായിരുന്നു. മാത്രമല്ല, കപ്പൽ കടലിൽ മുങ്ങി മത്സ്യ ത്തിന് ക്ഷാമമുണ്ടായ സമയവുമാണ്. ഒന്നാം തീയതി രാവിലെ തീറ്റ നൽകിയതാണ്. മറ്റ് മത്സ്യങ്ങൾക്ക് തീറ്റ നൽകുമ്പോൾ അത് വെള്ളത്തിന് മുകളിൽ വരാറുണ്ട്.

വരാൽ വെള്ളത്തിനടിയിൽ തന്നെയായിരിക്കും. രണ്ടാം തീയതി തീറ്റ നൽകാനെത്തി യപ്പോഴാണ് കഴിഞ്ഞദിവസം

നൽകിയ തീറ്റ അതേ പോലെ ഇരിക്കുന്നത് കണ്ടത്. തുടർന്നാണ് വെള്ളം വറ്റിച്ചുനോക്കിയത്. മറ്റു മത്സ്യങ്ങൾ ലാഭകരമല്ലാത്തതുകൊണ്ടാണ് ഇത്തവണ ആദ്യമായി വരാൽ കൃഷി തുടങ്ങിയത്.

അത് മുഴുവൻ നഷ്ടമായി' -നാരായണൻ വിതുമ്പലോടെ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295373/the-eyeless-cruelty-of-thieves-who-stole-two-quintals-of-farmed-fish-three-and-a-half-months-of-hard-work-of-an-elderly-man-from-malapattam-kannur-went-to-waste)