പനക്കാട്ട് മുക്ക് - പന്ന്യന്നൂർ ഗവ. ഐടിഐ റോഡ് ഉദ്ഘാടനം ഉത്സവഛായയിൽ നടന്നു. ; റോഡ് നിർമ്മിച്ചത് 45 ലക്ഷം രൂപ ഉപയോഗിച്ച്

പനക്കാട്ട് മുക്ക് - പന്ന്യന്നൂർ ഗവ. ഐടിഐ റോഡ്  ഉദ്ഘാടനം ഉത്സവഛായയിൽ നടന്നു. ; റോഡ് നിർമ്മിച്ചത് 45 ലക്ഷം രൂപ ഉപയോഗിച്ച്
Jun 10, 2025 03:30 PM | By Rajina Sandeep

പന്ന്യന്നൂർ:(www.panoornews.in) പനക്കാട്ട് മുക്ക് - പന്ന്യന്നൂർ ഗവ. ഐടിഐ റോഡ് ഉദ്ഘാടനം ഉത്സവഛായയിൽ നടന്നു ജില്ലാ പഞ്ചായത്തിൻ്റെ 30 ലക്ഷവും, പന്ന്യന്നൂർ പഞ്ചായത്തിൻ്റെ 10 ലക്ഷവും, പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ 5 ലക്ഷവും ഉൾപ്പടെ 45 ലക്ഷം രൂപ വകയിരുത്തിയാണ് പനക്കാട്ട് മുക്ക് - ഐടിഐ റോഡ് പണിതത്.

കുത്തനെയുള്ള കയറ്റമായതിനാൽ റോഡ് പണി ഏറെ വെല്ലുവിളി ഉയർത്തിയിരുന്നു. റോഡിൻ്റെ ഇരു ഭാഗവും കോൺക്രീറ്റ് ചെയ്തും ഓവുചാൽ നിർമ്മിച്ചുമാണ് റോഡ് പണിതത്.

നിലവിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലാണ് പന്ന്യന്നൂർ ഐ.ടി.ഐ പ്രവർത്തിക്കുന്നത്. ഒറ്റ ദിവസത്തെ ജനകീയ ഫണ്ട് ശേഖരണത്തിലൂടെ 45 ലക്ഷം സ്വരൂപിച്ചാണ് പന്ന്യന്നൂരിൽ സ്ഥലം കണ്ടെത്തിയത്. കെട്ടിട നിർമ്മാണ പ്രവൃത്തി ഊരാളുങ്കൽ സൊസൈറ്റി നടത്തിവരികയാണ്.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ.ടി.സരള ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി.കെ.കെ മണിലാൽ അധ്യക്ഷത വഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി.എ.ശൈലജ, വി.എം ബാബു, പന്ന്യന്നൂർ ഐടിഐ പ്രിൻസിപ്പൽ ചിന്താ മാത്യു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.സന്തോഷ്, പി.പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്റർ സ്വാഗതവും, വാർഡംഗം പി.മഞ്ജുഷ നന്ദിയും പറഞ്ഞു.എം.സി സതീശനാണ് കരാർ ഏറ്റെടുത്ത് പ്രവൃത്തി പൂർത്തീകരിച്ചത്.

Panakkad Mukku - Pannyannur Govt. ITI Road inauguration was held in a festive atmosphere. ; The road was built using Rs. 45 lakhs

Next TV

Related Stories
ആശമാര്‍ക്ക് 7000 രൂപ വീതം; മൂന്ന് മാസത്തെ ഓണറേറിയം നല്കാൻ എന്‍എച്ച്എമ്മിന് ഫണ്ട് അനുവദിച്ചു

Jun 22, 2025 10:19 AM

ആശമാര്‍ക്ക് 7000 രൂപ വീതം; മൂന്ന് മാസത്തെ ഓണറേറിയം നല്കാൻ എന്‍എച്ച്എമ്മിന് ഫണ്ട് അനുവദിച്ചു

മൂന്ന് മാസത്തെ ഓണറേറിയം നല്കാൻ എന്‍എച്ച്എമ്മിന് ഫണ്ട്...

Read More >>
ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി കണ്ണൂരിൽ പിടിയിൽ

Jun 21, 2025 08:24 PM

ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി കണ്ണൂരിൽ പിടിയിൽ

ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി കണ്ണൂരിൽ...

Read More >>
ഹസീനയുടെ മരണം ; എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

Jun 21, 2025 07:58 PM

ഹസീനയുടെ മരണം ; എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച്...

Read More >>
ജൂൺ 21 ലോക സംഗീത ദിനം ; ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ  സംഗീത ഉപകരണങ്ങളുടെ പ്രദർശനം നടന്നു.

Jun 21, 2025 07:52 PM

ജൂൺ 21 ലോക സംഗീത ദിനം ; ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ സംഗീത ഉപകരണങ്ങളുടെ പ്രദർശനം നടന്നു.

ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ സംഗീത ഉപകരണങ്ങളുടെ പ്രദർശനം...

Read More >>
പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസം ;  യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

Jun 21, 2025 03:33 PM

പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസം ; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസം ; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്...

Read More >>
Top Stories

News Roundup

Entertainment News

https://panoor.truevisionnews.com/ -