---
title: "കണ്ണൂരിൽ പെയിന്റിംഗ് തൊഴിലാളി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു"
english_title: "Painting worker dies after falling from building in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295494/painting-worker-dies-after-falling-from-building-in-kannur"
published_at: "2025-06-10T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68484ba4c05f7_684831ce5f33b_dead.jpg"
keywords: []
---

# കണ്ണൂരിൽ പെയിന്റിംഗ് തൊഴിലാളി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

> **Lead Summary:** കണ്ണൂർ : പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാങ്കോൽ വലിയ ചാൽ സ്വദേശിയും രാമന്തളി കുന്നരു കാരന്താട്ട് താമസക്കാരനുമായ കെ.വി.പ്രകാശൻ ആണ് മരിച്ചത് . കാങ്കോൽ വലിയ ചാലിലെ പരേതനായ പി. പി കൃഷ്ണന്റെയും കെ.വി.ലക്ഷ്മിയുടെയും മകനാണ്.

## Article Content

കണ്ണൂർ : പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാങ്കോൽ വലിയ ചാൽ സ്വദേശിയും രാമന്തളി കുന്നരു കാരന്താട്ട് താമസക്കാരനുമായ കെ.വി.പ്രകാശൻ ആണ് മരിച്ചത് . കാങ്കോൽ വലിയ ചാലിലെ പരേതനായ പി. പി കൃഷ്ണന്റെയും കെ.വി.ലക്ഷ്മിയുടെയും മകനാണ്.

ഇക്കഴിഞ്ഞ നാലാം തീയതി രാവിലെ 11 മണിയോടെ അന്നൂർ പടിഞ്ഞാറേക്കര വേമ്പു വായനശാലക്ക് സമീപത്തെ വീട്ടിൽ പെയിന്റിംഗ് ജോലിക്കിടെ പാരപ്പെറ്റിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഭാര്യ: അശ്വനി. മക്കൾ: പാർവണ, ഒരാൺകുട്ടിയുമുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295494/painting-worker-dies-after-falling-from-building-in-kannur)