---
title: "കോൺഗ്രസ് നേതാക്കൾക്കൊപ്പം സർക്കിൾ ഇൻസ്പെക്ടറുടെ പിറന്നാൾ ; കണ്ണൂർ ഡി ഐ ജി അന്വേഷിക്കും"
english_title: "Circle Inspector's birthday with Congress leaders; Kannur DIG to investigate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295521/circle-inspectors-birthday-with-congress-leaders-kannur-dig-to-investigate"
published_at: "2025-06-10T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68486e6871c96_Untitled-2_copy.jpg"
keywords: []
---

# കോൺഗ്രസ് നേതാക്കൾക്കൊപ്പം സർക്കിൾ ഇൻസ്പെക്ടറുടെ പിറന്നാൾ ; കണ്ണൂർ ഡി ഐ ജി അന്വേഷിക്കും

> **Lead Summary:** കണ്ണൂർ:കൊടുവള്ളി പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്‌ടറുടെ പിറന്നാൾ യൂത്ത്‌കോൺഗ്ര സിന്റെ നേതൃത്വത്തിൽ ആഘോഷിച്ചത് വിവാദമായി. കഴിഞ്ഞ 30നാണ് സി.ഐ കെ. പി. അഭിലാഷിന്റെ പിറന്നാൾ ആഘോഷം സ്റ്റേഷനിൽ സംഘടിപ്പിച്ചത്.

## Article Content

കണ്ണൂർ:കൊടുവള്ളി പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്‌ടറുടെ പിറന്നാൾ യൂത്ത്‌കോൺഗ്ര സിന്റെ നേതൃത്വത്തിൽ ആഘോഷിച്ചത് വിവാദമായി. കഴിഞ്ഞ 30നാണ് സി.ഐ കെ. പി. അഭിലാഷിന്റെ പിറന്നാൾ ആഘോഷം സ്റ്റേഷനിൽ സംഘടിപ്പിച്ചത്.

കോൺഗ്രസിന്റെയും, യൂത്ത്‌കോൺഗ്രസിന്റെയും മണ്ഡലം ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു. കേക്ക് കോൺഗ്രസ് - യൂത്ത്കോൺഗ്രസ് നേതാക്കളുടെ മുൻകൈയിൽ തന്നെ മുറിക്കുകയും ചെയ്തു. പിറന്നാൾ ആഘോഷത്തിൻ്റെ ദൃശ്യങ്ങൾ ഒരു യൂത്ത്‌കോൺഗ്രസ് നേതാവ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ 'ഹാപ്പി ബർത്ത്ഡേ ബോസ്' എന്ന പേരിൽ പങ്കുവച്ചത്. ഇതോടെയാണ് സംഭവം വിവാദമായത്.

ഇതേത്തുടർന്ന് സർക്കിൾ ഇൻസ്പെക്ടർക്ക് ജാഗ്രതക്കുറവുണ്ടായെന്ന് താമരശേരി ഡിവൈ.എസ്.പി മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. സി.ഐക്കെ തിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. കണ്ണൂർ ഡി ഐ ജിക്കായിരിക്കും അന്വേഷണ ചുമതല എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295521/circle-inspectors-birthday-with-congress-leaders-kannur-dig-to-investigate)