---
title: "മട്ടന്നൂരിൽ ഡ്രൈവർ കുഴഞ്ഞു വീണപ്പോൾ രക്ഷകനായെത്തി  വൻ അപകടം ഒഴിവാക്കിയ കണ്ടക്ടർക്ക് ആദരമേകി മലബാർ റൈഡേഴ്സ് "
english_title: "Malabar Riders pay tribute to the conductor who saved the driver from a major accident in Mattannur after he collapsed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295401/malabar-riders-pay-tribute-to-the-conductor-who-saved-the-driver-from-a-major-accident-in-mattannur-after-he-collapsed"
published_at: "2025-06-10T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847d70dae424_Untitled-5_copy.jpg"
keywords: []
---

# മട്ടന്നൂരിൽ ഡ്രൈവർ കുഴഞ്ഞു വീണപ്പോൾ രക്ഷകനായെത്തി  വൻ അപകടം ഒഴിവാക്കിയ കണ്ടക്ടർക്ക് ആദരമേകി മലബാർ റൈഡേഴ്സ് 

> **Lead Summary:** മട്ടന്നൂർ :ഞായറാഴ്ച രാവിലെ തലശ്ശേരിയിൽ നിന്നും മാട്ടറയിലേക്ക് സർവ്വീസ് നടത്തുന്ന മൂൺഷ ബസിലെ ഡ്രൈവർ മട്ടന്നൂർ സ്വദേശി അശ്വന്ത് ആണ് പഴയ സ്റ്റാൻ്റിൽ നിന്നും കുഴഞ്ഞു വിണത്. ബസ്സ്സ്റ്റോപ്പിൽ നിറത്തിയിട്ട ബസ് പുറകിലേക്ക് നീങ്ങിയതും ഉടൻ കണ്ടക്ടർ ഉരുവച്ചാൽ സ്വദേശി സായുജിൻ്റെ സമയോചിത ഇടപെടൽമൂലമാണ് വൻ അപകടം ഒഴിവായത്.

## Article Content

മട്ടന്നൂർ :ഞായറാഴ്ച രാവിലെ തലശ്ശേരിയിൽ നിന്നും മാട്ടറയിലേക്ക് സർവ്വീസ് നടത്തുന്ന മൂൺഷ ബസിലെ ഡ്രൈവർ മട്ടന്നൂർ സ്വദേശി അശ്വന്ത് ആണ് പഴയ സ്റ്റാൻ്റിൽ നിന്നും കുഴഞ്ഞു വിണത്. ബസ്സ്സ്റ്റോപ്പിൽ നിറത്തിയിട്ട ബസ് പുറകിലേക്ക് നീങ്ങിയതും ഉടൻ കണ്ടക്ടർ ഉരുവച്ചാൽ സ്വദേശി സായുജിൻ്റെ സമയോചിത ഇടപെടൽമൂലമാണ് വൻ അപകടം ഒഴിവായത്.

മലബാർ റൈഡേഴ്സിൻ്റെ നേതൃത്വത്തിൽ അസി. മോട്ടോർ ഇൻസ്പെക്ടർ രാജീവിൻ്റെ സാന്നിധ്യത്തിൽ സായൂജിനെ ഇരിട്ടി ബസ് സ്റ്റാൻഡിൽ വച്ചു ആദരിച്ചു.പ്രജിൻ ആലച്ചേരി, അനൂട്ടൻ പുന്നാട്, സുലീഷ് തില്ലങ്കേരി, ദയാൽ ബ്ലാത്തൂർ, ജോമി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.ഇരിട്ടി പ്രഗതി കരിയർ ഗൈഡൻസിലെ വിദ്യാർത്ഥി കൂടിയാണ് സായൂജ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295401/malabar-riders-pay-tribute-to-the-conductor-who-saved-the-driver-from-a-major-accident-in-mattannur-after-he-collapsed)