കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചയാളെ കേസിൽ നിന്ന് ഒഴിവാക്കാൻ ഗൂഗിള്‍പേ വഴി 14,000 രൂപ കൈക്കൂലി ; എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചയാളെ  കേസിൽ നിന്ന് ഒഴിവാക്കാൻ ഗൂഗിള്‍പേ വഴി 14,000 രൂപ കൈക്കൂലി ;  എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍
Jun 10, 2025 02:39 PM | By Rajina Sandeep

 കണ്ണൂർ :(www.panoornews.in)കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചയാളെ കേസിൽ നിന്ന് ഒഴിവാക്കാൻ പതിനാലായിരം രൂപ കൈക്കൂലി വാങ്ങിയ എഎസ്ഐക്കെതിരെ നടപടി. പയ്യാവൂർ സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന ഇബ്രാഹിം സീരകത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ മാസം പതിമൂന്നിന് പയ്യാവൂരിൽ മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയ കോട്ടയം സ്വദേശിയെ സ്റ്റേഷനിൽ ഹാജരാക്കാതെ ഫോൺ നമ്പർ വാങ്ങി പറഞ്ഞുവിടുകയായിരുന്നു. മറ്റൊരാളുടെ പേരിൽ കേസെടുത്ത്, നടപടികളിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഇയാളെ എഎസ്ഐ പിറ്റേ ദിവസം സമീപിച്ചു.

പകരക്കാരന് നൽകാനും കോടതി ചെലവിലേക്കുമായി പതിനാലായിരം രൂപ വേണമെന്ന് ആവശ്യപ്പെടുകയും ഗൂഗിൾ പേ വഴി കൈപ്പറ്റുകയും ചെയ്തെന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തൽ. നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കൂടുതൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

ASI suspended for accepting Rs 14,000 bribe through Google Pay to clear drunk driver from Kannur case

Next TV

Related Stories
ആശമാര്‍ക്ക് 7000 രൂപ വീതം; മൂന്ന് മാസത്തെ ഓണറേറിയം നല്കാൻ എന്‍എച്ച്എമ്മിന് ഫണ്ട് അനുവദിച്ചു

Jun 22, 2025 10:19 AM

ആശമാര്‍ക്ക് 7000 രൂപ വീതം; മൂന്ന് മാസത്തെ ഓണറേറിയം നല്കാൻ എന്‍എച്ച്എമ്മിന് ഫണ്ട് അനുവദിച്ചു

മൂന്ന് മാസത്തെ ഓണറേറിയം നല്കാൻ എന്‍എച്ച്എമ്മിന് ഫണ്ട്...

Read More >>
ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി കണ്ണൂരിൽ പിടിയിൽ

Jun 21, 2025 08:24 PM

ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി കണ്ണൂരിൽ പിടിയിൽ

ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി കണ്ണൂരിൽ...

Read More >>
ഹസീനയുടെ മരണം ; എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

Jun 21, 2025 07:58 PM

ഹസീനയുടെ മരണം ; എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച്...

Read More >>
ജൂൺ 21 ലോക സംഗീത ദിനം ; ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ  സംഗീത ഉപകരണങ്ങളുടെ പ്രദർശനം നടന്നു.

Jun 21, 2025 07:52 PM

ജൂൺ 21 ലോക സംഗീത ദിനം ; ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ സംഗീത ഉപകരണങ്ങളുടെ പ്രദർശനം നടന്നു.

ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ സംഗീത ഉപകരണങ്ങളുടെ പ്രദർശനം...

Read More >>
പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസം ;  യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

Jun 21, 2025 03:33 PM

പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസം ; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസം ; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്...

Read More >>
Top Stories

News Roundup

Entertainment News

https://panoor.truevisionnews.com/ -